Ticker

6/recent/ticker-posts

ബേക്കൽ ഡി.വൈ.എസ്.പി സി.കെ. സുനിൽ കുമാറിന് രാഷ്ട്രപതിയുടെ മെഡൽ

കാഞ്ഞങ്ങാട് :ബേക്കൽ ഡി.വൈ.എസ്.പി സി.കെ. സുനിൽ കുമാറിന് രാഷ്ട്രപതിയുടെ വിശിഷ്ട
മെഡൽ . പൊലീസിലെ സേവനം മുൻ നിർത്തിയാണ് മെഡൽ .
കാഞ്ഞങ്ങാട്ട് ഉൾപെടെ ജോലി ചെയ്തിട്ടുണ്ട്. നെല്ലിത്തറയിലാണ് താമസം.
2015ൽ മികച്ച സൈബർ പൊലീസ് ഉദ്യോഗസ്ഥന് നാസ്കോം എന്ന സംഘടന നൽകുന്ന ഇൻഡ്യൻ സൈബർ കോപ് അവാർഡ് ലഭിച്ചതും സി കെ സുനിൽ കുമാറിനായിരുന്നു. 2015ൽ 
 മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചു.. മൂന്ന് തവണ സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്‌ജ് ഓഫ് ഓണർ ലഭിച്ച ഉദ്യോഗസ്ഥനാണ് . 103 തവണ ഗുഡ് സർവീസ് എൻട്രിയും നിരവധി തവണ ക്യാഷ് റിവാർഡും ലഭിച്ചിട്ടുണ്ട്. മെറിറ്റോറിയസ് സർവീസ് എൻട്രിയും ലഭിച്ചിട്ടുണ്ട്. കവർച്ചകൾ, ബാങ്ക് കൊള്ളയടിച്ച കേസുകൾ, കവർച്ചകൾ,
കൊലപാതകമടക്കം പ്രമാദമായ നിരവധി കേസുകൾ അന്വേഷിച്ച് തുമ്പുണ്ടാക്കി.

Reactions

Post a Comment

0 Comments