കാഞ്ഞങ്ങാട് : മരിച്ചെന്ന് കരുതിയ ഒന്നര വയസ്സുകാരിക്ക് നാല് മണിക്കൂറിന് ശേഷം സംസ്ക്കാര ചടങ്ങ് നടക്കുന്നതിനിടെ
ജീവന്റെ തുടിപ്പ്.
വീട്ടുകാർ
കുഞ്ഞിനെ വാരിപ്പുണർന്ന് ആശുപത്രിയിലേക്ക് ഓടിയെങ്കിലും
ജീവൻ രക്ഷിക്കാൻ ആയില്ല . ബേക്കൽ മൗവ്വൽ അംഗനവാടിക്ക് സമീപം താമസിക്കുന്ന ബാലകൃഷ്ണൻ - സുമലത ദമ്പതികളുടെ മകൾ ശിവ കൃഷ്ണയാണ് തിരിച്ചുകിട്ടിയ പുനർജന്മം സഫലമാകാതെ ഒടുവിൽ മരണത്തിന് കീഴടങ്ങിയത് ..ഇന്നലെ രാവിലെ 10.30 മണിയോടെവീട്ടിലെ കിടപ്പ് മുറിയിലെ ബെഡ്ഡിൽ ഇരുത്തിയിരുന്ന കുഞ്ഞ് കുഴഞ്ഞ് വീണതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമെന്ന് കണ്ട് പിന്നീട് കാസർകോട് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ബന്ധുക്കൾ പറഞ്ഞു.
പരിശോധിച്ച ഡോക്ടർ കുഞ്ഞ് മരിച്ചതായി പറഞ്ഞു. ഇതേത്തുടർന്ന് ഉച്ചയോടെ കുട്ടിയെ വീട്ടിലേക്ക് കൊണ്ട് വരികയായിരുന്നു. അന്ത്യകർമ്മങ്ങൾ ചെയ്തു വൈകിട്ട് അഞ്ചുമണിയോടെ സംസ്കരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കുഞ്ഞിന് ജീവനുണ്ടെന്ന സംശയ മുണ്ടായത്. പരിചയത്തിലുള്ള ഒരു ഡോക്ടറെ ഉടൻ വീട്ടിലേക്ക് വിളിച്ച് വരുത്തി. ഡോക്ടർ പരിശോധിച്ച് കുഞ്ഞിന് ജീവനുണ്ടെന്ന് കരുതുന്നതായി സംശയം പറഞ്ഞു. ഇതോടെ വാരിപ്പുണർന്ന കുഞ്ഞു മായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു കുടുംബം . മെഡിക്കൽ ഓഫീസർ ഉൾപ്പെടെ ഡോക്ടർമാർ ജില്ലാശുപത്രിയിൽ വെച്ച്
വിശദമായി പരിശോധിച്ചു. ഏറെനേരം നിരീക്ഷണത്തിലാക്കിയെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു . കുഞ്ഞ് രാവിലെ മരിച്ചിരിക്കാൻ സാധ്യതയില്ലെന്നും കാസർകോട് നിന്നും കൊണ്ട് വന്ന ശേഷം നാലുമണിക്കൂറിലേറെ വീട്ടിൽ ഉണ്ടായ സമയത്തോ വീട്ടിൽ നിന്നും ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയോ കുഞ്ഞ് മരിച്ചതാ കാമെന്നാണ് ബന്ധുക്കൾ കരുതുന്നത്. പോസ്റ്റ് മോർട്ടനടപടികൾ ഇന്ന് നടക്കും.
0 Comments