Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ഉൾപ്പെടെ നിരവധി കേസുകൾ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഉൾപെടെ
നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വലിയ പറമ്പയിലെ പി.കെ. നസീറിനെ 38 യാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായരുടെ
നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഹോസ്ദുർഗ്,നീലേശ്വരം, ചന്തേര,തിരൂർ  
പൊലീസ് സ്റ്റേഷനുകളിൽ റജിസ്ട്രർ ചെയ്ത കേസുകളിലെ പ്രതിയാണ്.
കൂട്ടമായ കവർച്ച, പിടിച്ചുപറി, നരഹത്യ, മദ്യവിൽപ്പന, അടിപിടി, വഞ്ചന, സ്ത്രീകൾ ക്കെതിരായ അതിക്രമങ്ങൾ ഉൾപ്പെടെ 11 കേസുകളിൽ പ്രതിയാണ് നസീറെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി പി. ബിജോയ്‌യുടെ റിപ്പോർട്ടിൽ ജില്ലാ
 കലക്ടർ ഇമ്പശേഖർ ആണ് കാപ്പ പ്രകാരം അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്.  ബാംഗ്ലൂരിലേക്ക് മുങ്ങിയ പ്രതിയെ തന്ത്രപൂർവം അറസ്റ്റ് ചെയ്യുകയായിരുന്നു.  സംഘത്തിൽ അബുബക്കർ കല്ലായി, ജിനേഷ്, രാജേഷ് മാണിയാട്ട്, ശിവകുമാർ എന്നിവരുമു ണ്ടായിരുന്നു.
Reactions

Post a Comment

0 Comments