കാഞ്ഞങ്ങാട് : രാവണീശ്വരം ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ മതിൽ തകർത്തു. വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന
ടോയ് ലെറ്റിന്റെ മതിലും അനുബന്ധ സാധനങ്ങളുമാണ് തകർത്തത്. കാൽ ലക്ഷം രൂപയുടെ നഷ്ടമുണ്ട്. പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കഴിഞ്ഞ 30 നും ഒന്നാം തീയ്യതിക്കു മിടയിലുള്ള സമയത്താണ് മതിൽ തകർത്തത്.
0 Comments