ബോർഡ് സ്ഥാപിച്ച് യുവമോർച്ച . കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റിന് മുന്നിലാണ് മൂന്ന് പാർട്ടികളുടെയുവജന സംഘടനകൾ പ്രചരണ ഷെഡുകളും ബോർഡ് സ്ഥാപിച്ചത്. മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം ഡി.വൈ.എഫ്.ഐ പ്രതീകാത്മവായനശാല നിർമ്മിച്ചു. ഇത് അനധികൃത നിർമ്മാണമാണെന്നും പൊളിച്ച് മാറ്റണമെന്നും യൂത്ത് കോൺഗ്രസ് നഗരസഭ യോട് ആവശ്യപെട്ടു. നഗരസഭ പൊളിച്ചു മാറ്റാൻ തയാറാകാത്തതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൊട്ടടുത്ത് മറ്റൊരു പ്രചരണ ഷെഡ് കെട്ടി. ഇതിന് പിന്നാലെയാണ് യുവമോർച്ച പ്രവർത്തകർ ഇന്ന്ശ്രീരാമേ ക്ഷേത്ര പ്രാണ പ്രതിഷ്ഠ പ്രചരണ
ബോർഡ് സ്ഥാപിച്ചത്. ഇത്തരം പ്രതിഷേധങ്ങൾക്ക് തങ്ങളില്ലെന്നും അനധികൃത നിർമ്മാണങ്ങൾ മുഴുവനും മാറ്റണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ ഇന്ന് വാർത്ത സമ്മേളനം വിളിച്ച് ആവശ്യപെട്ടു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ലീഗ് നേതാക്കൾ പറഞ്ഞു. ജില്ലാ കലക്ടർ, പൊലീസ് മേധാവി , സബ് കലക്ടർ, നഗരസഭ സെക്രട്ടറിക്ക് ഉൾപെടെ ലീഗ് പരാതിയും നൽകി. നഗരത്തിലെ മൽസരിച്ചുള്ള പ്രചരണ ഷെഡുകയും ബോർഡും ചൂടേറിയ ചർച്ചക്കും കാരണമായി. വിഷയത്തിൽ ചർച്ച നടക്കുകയാണെന്ന് നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത പറഞ്ഞു. നഗരസഭയും റവന്യൂ വകുപ്പുമാണ് നടപടി സ്വീകരിക്കേണ്ടതെന്ന പൊലീസും പറയുന്നു.
0 Comments