മൂന്ന് നില കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് എ .ആർ ക്യാമ്പിലെ പൊലീസുകാരൻ ആലപ്പുഴ സ്വദേശി സുധീഷിനെ 40
ആണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കാസർകോട് കറന്തക്കാട് ഉള്ള പഴയ
ഉമാ നഴ്സിങ് ഹോമി
ന്റെ മൂന്ന് നിലെ കെട്ടിടത്തിന് മുകളിൽ നിന്നു മാണ്
വീണ് മരിച്ച നിലയിൽ കണ്ടത്. അജ്ഞാത മൃതദേഹമെന്ന് കരുതിയാണ് ടൗൺ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് പൊലീസുകാർ മൃതദേഹം തിരിച്ചറിയുകയായിരുന്നു. കെട്ടിടത്തിന് മുകളിൽ മദ്യ കുപ്പി കൾ ഉൾപെടെ കണ്ടെത്തി. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നതായി ഉത്തര മലബാറിനോട് പൊലീസ് പറഞ്ഞു. തലക്ക് ഗുരുതരമായ പരിക്കുണ്ട്. കാസർകോട്ട ടൗൺ എസ്.ഐ വിനോദ് കുമാർ ഇൻക്വസ്റ്റ് നടത്തി.
0 Comments