കാഞ്ഞങ്ങാട്: ഉപഭോക്തൃ കോടതിയിൽ വ്യാജ പ്രമാണങ്ങൾ ഹാജരാക്കി വഞ്ചിച്ചതായി പരാതി.ബേക്കൽ കരിപ്പോടി തുഷാരത്തിൽ വി.മോഹനന്റെ പരാതിയിൽ കാഞ്ഞങ്ങാട്ട് എച്ച്. ഡി .എഫ് .സി ഹോം ലോൺ വിഭാഗം മാനേജർക്കെതിരെ
ഹോസ്ദുർഗ് പാെലീസ് കേസെടുത്തു.2012 ൽ ഭാര്യയെ ജാമ്യക്കാരിയാക്കി മോഹനൻ 10 ലക്ഷം രൂപ ഭവന വായ്പ എടുത്തിരുന്നു.2023 ആഗസ്റ്റിൽ മുഴുവൻ തുകയും അടച്ച് തീർത്തിരുന്നു. എന്നാൽ ബാങ്ക് വസ്തുവിന്റെ ആധാരം തിരികെ നൽകാതെ ഹൗസിങ്ങ് ലോൺ ഇനത്തിൽ ബാങ്ക് അക്കൗണ്ടിൽ നിന്നും കൂടുതൽ തുക ഈടാക്കുകയായിരുന്നുവെന്നാണ് പരാതി.
ഇതിനെതിരെയാണ് മോഹനൻ ഉപഭോക്ത കോടതിയെ സമീപിച്ചത്.ഈ സമയത്താണ് ബാങ്ക് അധികൃതർ മോഹനന്റെയും ഭാര്യയുടെയും പേരിൽ വ്യാജ പ്രമാണങ്ങളുണ്ടാക്കി യഥാർത്ഥ പ്രമാണങ്ങളെന്ന പോലെ ഉപഭോക്തൃ കോടതിയിൽ ഹാജരാക്കിയെന്നാണ് കേസ്.
0 Comments