കാഞ്ഞങ്ങാട് : ഇന്നലെ രാത്രി
പള്ളിക്കരയിൽ യുവതി ട്രെയിനിൽ നിന്നും തെറിച്ച് വീണ് മരിച്ച സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേത്രാവതി എക്സ്പ്രസിൽ നിന്നും രാത്രി 9 മണിക്ക് പാളത്തിനടുത്തേക്ക് തെറിച്ച് വീണ് മരിച്ച
കൽപ്പറ്റ കാവും മന്ദം മഞ്ജു മലയിൽ വീട്ടിൽ എ.വി.ജോസഫിന്റെ മകൾ ഐശ്വര്യ ജോസഫിന്റെ 30 മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ ഉച്ചക്ക് പോസ്റ്റ് മോർട്ടം പൂർത്തിയാക്കി. ഐശ്വര്യയുടെ അപകട മരണമറിഞ്ഞ് കൽപ്പറ്റയിൽ നിന്നും ബന്ധുക്കൾ കാസർകോട് എത്തി. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. പള്ളിക്കര
മാസ്തിഗുഡയിലാണ് യുവതി
ട്രെയിനിൽ നിന്നും വീണത്. നേത്രാവതിയിലുണ്ടായിരുന്നെ റെയിൽവെ പൊലീസുകാർ ട്രെയിനിൽ നിന്നും വീഴുന്നത് നേരിട്ട് കാണുകയും വിവരം ഉടൻ തന്നെ
കാസർകോട് റെയിൽവെ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു.
രാത്രി 10 മണിയോടെ ബേക്കൽ പൊലീസ് പാളത്തിൽ തിരച്ചിൽ നടത്തുകയും നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. തലക്കും മുഖത്തും കൈകാലുകളിലടക്കം പരിക്കേറ്റ യുവതിയെ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
തൊട്ടടുത്ത് നിന്നും ലഭിച്ച ഹാൻഡ് ബാഗും ഇതിനുള്ളിലുണ്ടായിരുന്ന മണി പേഴ്സും പരിശോധിച്ചതിലാണ് മരിച്ചത് കൽപ്പറ്റയിലെ ഐശ്വര്യ
ജോസഫാണെന്ന്
0 Comments