കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് രണ്ട് കെട്ടിടങ്ങൾക്കിടയിൽ ദുരൂഹ സാഹചര്യത്തിൽ വീണ് കിടക്കുന്ന നിലയിൽ കണ്ട യുവാവിനെ ഫയർ ഫോഴ്സ് എത്തിആശുപത്രിയിലേക്ക് മാറ്റി. കോട്ടച്ചേരിയിലെ ഇരു നില വസ്ത്രാലയങ്ങക്കിടയിൽ ഇന്ന് രാവിലെയാണ് യുവാവിനെ വീണ് കിടക്കുന്ന നിലയിൽ സമീപ വാസകൾ കാണുന്നത്. വിവരമറിഞ്ഞെത്തിയ അ ഗ്നി രക്ഷാപ്രവർത്തകർ ജില്ലാ ശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായ തിനെ തുടർന്ന് പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാത്രി കെട്ടിടത്തിന് മുകളിൽ നിന്നും വീണതാണെന്നാണ് സംശയം. യുവാവ് അടച്ചിട്ട കെട്ടിടത്തിന് മുകളിൽ എങ്ങനെയെത്തിയെന്ന് വ്യക്തമല്ല. വീണതെങ്ങനെയെന്നും വ്യക്തമല്ല. തീരദേശ മേഖലയിൽ താമസിക്കുന്ന ഷംസീറെ 31ന്നാണ് പേരെന്ന് യുവാവ് ഫയർ ഫോഴ്സിനോട് പറഞ്ഞു.
0 Comments