Ticker

6/recent/ticker-posts

ദേശീയ പാത നിർമ്മാണത്തിനിറക്കിയ ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്തു

കാഞ്ഞങ്ങാട് :ദേശീയ പാത നിർമ്മാണ ആവശ്യത്തിന് സൂക്ഷിച്ച് വെച്ച ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്തു. ചെമ്മട്ടം വയലിൽ നിന്നാണ് കവർച്ച ചെയ്തത്. മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ സാധനങ്ങളാണ് ഇന്ന് രാവിലെ കവർച്ചെ ചെയ്തതായി കാണുന്നത്. ഗുഡ്സ് വണ്ടിയിൽ കവർച്ച ചെയ്ത് കൊണ്ട് പോയി വിൽപ്പന നടത്തിയതായാണ്  പരാതി. സെക്യൂരിറ്റി ഓഫീസർ പുഷ്പ ജൻ്റെ പരാതിയിൽ ആസാം സ്വദേശി ആ ബിദ്അലി 39 , കവർച്ച സാധനങ്ങൾ വാങ്ങിയ അൻവർ ഹുസൈൻ എന്നിവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments