Ticker

6/recent/ticker-posts

ജെ.സി.ബി കയറ്റി വന്ന ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചു ഡ്രൈവർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :ജെ.സി.ബി കയറ്റി വന്ന ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ കേസ്. ബേളൂർ മുക്കുഴിയിലാണ് അപകടം. കാലിച്ചാനടുക്കം ഭാഗത്ത് നിന്നും ഏഴാംമൈൽ ഭാഗത്തേക്ക് ജെ.സി.ബിയുമായി വരികയായിരുന്ന
ലോറിയാണ് അപകടമുണ്ടാക്കിയത്. അപകടം മൂലം കെ.എസ്.ഇ.ബിക്ക് 59330 രൂപ നഷ്ടവും ഉപഭോക്താക്കൾക്ക് വൈദ്യുതി തടസവവുമുണ്ടായെന്ന പരാതിയിൽ ലോറി ഡ്രൈവറുടെ പേരിൽ അമ്പലത്തറ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments