കാഞ്ഞങ്ങാട് :ഡി.വൈ.എഫ്.ഐയും യൂത്ത് കോൺഗസും യുവമോർച്ചയും സ്ഥാപിച്ച നിർമ്മാണവും കമാനവും പൊളിച്ച് മാറ്റി. ഏറെ വിവാദങ്ങൾക്കും വാഗ്വാദങ്ങൾക്കുമൊടുവിലാണ് ഇന്ന് രാത്രി മൂന്ന് യുവജന സംഘടനകളും പൊളിച്ചു മാറ്റിയത്. രാത്രി 10 മണിയോട് കൂടിയാണ് മൂന്നും നീക്കം ചെയ്തത്. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റിന് മുന്നിലായിരുന്നു ഇവ സ്ഥാപിച്ചത്. കാഞ്ഞങ്ങാട് സബ് കലക്ടർ ഇന്ന് വൈകീട്ട് മൂന്ന് സംഘടനകളുടെയും മുസ്ലീം ലീഗിന്റെയും പ്രതിനിധികളെ വിളിച്ചു ചേർത്ത് രാത്രിക്കുള്ളിൽ അനധികൃതമായി കെട്ടിയെ ഷെഡുകളും കമാനവും നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരുന്നു. മുസ്ലീം ലീഗ് ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവിക്കടക്കം ഇന്നലെ പരാതി നൽകി. സബ് കലക്ടറുടെയോഗത്തിലെ തീരുമാന പ്രകാരം സംഘടനകൾ സ്വയം നീക്കം ചെയ്യാൻ തയാറാവുകയായിരുന്നു. ഇതോടെ ദിവസങ്ങളായി നീണ്ട് നിന്ന വിവാദങ്ങൾക്കാണ് അവസാനമായത്.
0 Comments