Ticker

6/recent/ticker-posts

കാസർകോട് നഗരസഭ ചെയർമാൻ അഡ്വ.വി.എം. മുനീർ രാജി വെച്ചു

കാസർകോട്: കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ. വി.എം മുനീർ രാജി വെച്ചു. ചെയർമാൻ പദവിയും വാർഡ് കൗൺസിലർ സ്ഥാനവും അദ്ദേഹം ഇന്ന് രാജിവെക്കുകയായിരുന്നു.  ഉച്ചയോടെ നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത്
കൈമാറി.
നഗരസഭാ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമ്പോളുണ്ടായ ധാരണ പ്രകാരം ചെയർമാൻ പദവി ഈ മാസം രാജിവെക്കാൻ മുനീറിനോട് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. 
ഇതേ തുടർന്ന് ഉരുണ്ട് കൂടിയ വിവാദങ്ങൾക്കിടെ
 വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ സമ്മർദ്ദത്തെ തുടർന്ന് വാർഡ് കൗൺസിലർ സ്ഥാനവും  രാജിവെക്കുകയായിരുന്നു. തളങ്കര ഖാസിലേൻ വാർഡിൽ നിന്നുള്ള അംഗമായിരുന്നു മുനീർ.  നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് ലീഗ് പുതിയ
ആളെ ഉടൻ പ്രഖ്യാപിക്കും.
  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം മുനിസിപ്പൽ ചെയർമാനാകും.
മുനീറിന്റെ രാജിക്ക് പുറമെ ഖാസിലേൻ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സെക്രട്ടറി ഇഖ്ബാൽ മഗ്‌ട, സെക്രട്ടറിമാരായ നവാസ് ഊദ്, മുസമ്മിൽ, വൈസ് പ്രസിഡണ്ട് ഹക്കീം തായലങ്ങാടി എന്നിവർ പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചു.
Reactions

Post a Comment

0 Comments