കാഞ്ഞങ്ങാട്:ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.വൈ.എസ്. പി മാരെ സ്ഥലം മാറ്റി. സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടർ വി. ഉണ്ണികൃഷ്ണന് സ്ഥാനക്കയറ്റം ലഭിച്ചു.കാസർകോട് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ ഡി..വൈ.എസ്.പി ആയാണ് സ്ഥാനക്കയറ്റം ലഭിച്ചത്.കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്താണ് കാസർകോട് ഡി.വൈ.എസ്.പി.കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിആയി എം .പി . വിനോദിനെ നിയമിച്ചു.ഇപ്പോൾ തളിപ്പറമ്പ് ഡി.വൈ.എസ്.പി ആണ് . കാഞ്ഞങ്ങാട് നിന്നും പി. ബാലകൃഷ്ണൻ നായരെ
തളിപ്പറമ്പിൽ നിയമിച്ചു. ബേക്കലിൽ നിന്നും സി.കെ.സുനിൽകുമാറിനെ കണ്ണൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആയി നിയമിച്ചു. കാസർകോട് വിജിലൻസ് ഡി.വൈ.എസ്.പി വി. കെ. വിശ്വംഭരൻ നായരെ വയനാട് നാർകോട്ടിക്ക് സെൽ ഡി.വൈ.എസ്.പിയായി മാറ്റിനിയമിച്ചു. കാസർകോട് ഡിസ്ട്രിക്ട് സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി വി.വി . മനോജിനെ കണ്ണൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി യായി നിയമിച്ചു. കണ്ണൂർ എസ്.എസ്. ബി ഡി.വൈ.എസ്.പി കെ. വി. വേണുഗോപാലിനെ കണ്ണൂർ ഡി.വൈ.എസ്.പി ആയി നിയമിച്ചു.പയ്യന്നൂർ ഡി.വൈ.എസ്.പി കെ.ഇ പ്രേമചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജ് ഡി.വൈ.എസ്.പിയാ
യി മാറ്റി. കോഴിക്കോട് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എ.ഉമേഷ് ആണ് പയ്യന്നൂർ ഡി.വൈ.എസ്.പി.കണ്ണൂർ സിറ്റി നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി ജയൻ ഡൊമിനിക്കാണ് പുതിയ ബേക്കൽ ഡി.വൈ.എസ്.പി.
0 Comments