Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ട്രെയിനിൽ നിന്നും തെറിച്ച് വീണ് യാത്രക്കാരന് ഗുരുതര പരിക്ക്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട്
 ട്രെയിനിൽ നിന്നും തെറിച്ചുവീണ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കുണ്ടംകുഴി സ്വദേശി മണികണ്ഠനാണ് 50 പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം 'പരശുറാം എക്സ്പ്രസ്സിൽ നിന്നുമാണ് വീണത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിൻ കാഞ്ഞങ്ങാട് സ്റ്റേഷനിൽ
എത്തുന്നതിന്
തൊട്ട് മുൻപ്തെറിച്ചു വീഴുകയായിരുന്നു. ഇതേതുടർന്ന് മറ്റു യാത്രക്കാർ ചങ്ങല വലിച്ചു. സ്റ്റേഷന് തൊട്ടടുത്താ
യി ട്രെയിൻ അൽപനേരം നിർത്തിയിടുകയും ചെയ്തു. രണ്ട്
 പാളങ്ങൾക്ക് ഇടയിലേക്കാണ്  വീണത്. ഗുരുതര നിലയിൽ തലക്കുൾപ്പെടെ പരിക്കേറ്റ മണികണ്ഠനെ 1O8 ആംബുലൻസ് വരുത്തി
 കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമെന്ന് കണ്ട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയേക്ക് മാറ്റി.
Reactions

Post a Comment

0 Comments