അമ്പലത്തറ : കരൾ പകുത്ത് നൽകിയ മകനെയും ചേർത്തു പിടിച്ച നാട്ടുകാരെയും ഉറ്റവരെയും
ദു:ഖത്തിലാഴ്ത്തി ബാലൻ വിട വാങ്ങി.
അമ്പലത്തറ കുമ്പളയിലെ ബാലനെ 55
യാണ് വിധി തട്ടിയെടുത്തത്.
ജാതി മത വിത്യാസമില്ലാതെ ബാലന് വേണ്ടി ഏറെ പ്രയത്നിച്ചിരുന്നു. പ്രാർത്ഥിനയും വിഫലമായി.
കരൾ മാറ്റിവച്ചേ ജീവിതം തിരിച്ചു കിട്ടുകയുള്ളു എന്ന ഡോക്ടർമാരുടെ
അഭിപ്രായം മാനിച്ചു മകൻ അർജുൻ
കരൾ നൽകാൻ മുന്നോട്ടു വരികയായിരുന്നു.
പിന്നെ വേണ്ടത് നാല്പത് ലക്ഷത്തോളം രൂപയായിരുന്നു. ഭാരിച്ച ചെലവിനെ കുറിച്ച്
നാട്ടുകാർക്ക് ആലോചിച്ചു നിൽക്കാൻ സമയമില്ലായിരുന്നു.
പച്ചക്കറി ചലഞ്ചു ആയും, മീൻ കച്ചവടം നടത്തിയും, വണ്ടി കഴുകിയും, ബസ്സ് യാത്രനടത്തിയും,നാട്ടിലുംലോകത്തെമ്പാടുമുള്ള നാട്ടുകാരായ ചെറുപ്പക്കാരുടെ സഹായവും എല്ലാം കൂടി ആ ഉദ്യമം മുന്നോട്ട് പോയി. അതിനിടയിൽ കരൾമാറ്റശസ്ത്രക്രിയ നടത്തി. അച്ഛനും മകനും സുഖമായി ഇരിക്കുന്നു എന്ന വാർത്തയ വന്നു.
പിന്നാലെ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി,ബാലൻ ഇന്ന് പുതുവൽസരദിനത്തിൽ യാത്രയായി എന്ന വാർത്തയെത്തി. പാറപ്പളളി കുമ്പളയിലെ കണ്ണൻ്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: ബിന്ദു. അർജുനെ കൂടാതെ
അശ്വതി മകൾ .
0 Comments