കാഞ്ഞങ്ങാട് :പള്ളിക്കരയിൽ യുവതി ട്രെയിനിൽ നിന്നും തെറിച്ച് വീണ് മരിച്ചു. നേത്രാവതി എക്സ്പ്രസിൽ നിന്നും രാത്രി 9 മണിക്ക് ശേഷമുള്ള സമയത്താണ് യാത്രക്കാരിയായ യുവതി പാളത്തിനടുത്തേക്ക് തെറിച്ച് വീണ് മരിച്ചത്. കൽപ്പറ്റ കാവും മന്ദം മഞ്ജു മലയിൽ വീട്ടിൽ എ.വി.ജോസഫിന്റെ മകൾ ഐശ്വര്യജോസഫ് 30 ആണ് മരിച്ചത്. പള്ളിക്കര മാസ്തിഗുഡയിലാണ് യുവതിയെ വീണ് കിടക്കുന്ന നിലയിൽ കണ്ടത്. കാസർകോട് റെയിൽവെ പൊലീസ് ഒരാൾ ട്രെയിനിൽ നിന്നും വീണിട്ടുണ്ടെന്ന് രാത്രി 10 മണിയോടെ ബേക്കൽ പൊലീസിനെ അറിയിച്ചു. എസ്.ഐ കെ.ശ്രീജേഷിന്റെ നേതൃത്വത്തിൽ പൊലീസ് പാളത്തിൽ തിരച്ചിൽ നടത്തുകയും നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. തലക്കും കൈകാലുകളിലടക്കം പരിക്കേറ്റ യുവതിയെ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നീലജീൻസ് പാന്റും ചെക്ക് ഷർട്ടുമാണ് ധരിച്ചിരുന്നത്. തൊട്ടടുത്ത് നിന്നും ലഭിച്ച ഹാൻഡ് ബാഗും ഇതിനുള്ളിലുണ്ടായിരുന്ന മണി പേഴ്സും പരിശോധിച്ചതിലാണ് മരിച്ചത് കൽപ്പറ്റയിലെ ഐശ്വര്യ
0 Comments