Ticker

6/recent/ticker-posts

യുവതിയേയും അഞ്ചര വയസുള്ള മകളെയും കാണാതായി

ചിറ്റാരിക്കാൽ: സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ 32 കാരിയെയും മകളെയും കാണാതായതായി പരാതി. ഭീമനടി സ്വദേശിനിയേയും മകളെയുമാണ് കാണാതായത്.ഇന്നലെ രാവിലെ എട്ടുമണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. കോട്ടമല സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയത്.. തിരിച്ചെത്താത്തതിനെ തുടർന്ന് ഷിജു കണ്ണൻ്റെ പരാതിയിൽ ചിറ്റാരിക്കൽ പൊലീസ് കേസെടുത്തു. ഇതിനിടെ യുവതിയേയും മകളെയും ഇന്ന് വടകരയിൽ കണ്ടതായുള്ള വിവരത്തിൽ പൊലീസ് സ്ഥലത്തേക്ക് പോയിട്ടുണ്ട്.
Reactions

Post a Comment

0 Comments