Ticker

6/recent/ticker-posts

പെരുംകളിയാട്ട ഘോഷയാത്രക്ക് സ്വീകരണം ഒരുക്കി പാറപ്പള്ളി മുസ്‌ലിം ജമാഅത്ത്

കാഞ്ഞങ്ങാട് :പെരും ങ്കളിയാട്ടം നടക്കുന്ന പയ്യന്നൂർ കാപ്പാട്ട് ഭഗവതിയുടെയും പോർക്കലി ഭഗവതിയുടെയും നാൽപ്പത്തീരടി തിരുമുടിക്കുള്ള കമുക് കൊണ്ടുപോകൽ ചടങ്ങിന് പള്ളി ഭാരവാഹികൾ സ്വീകരണം ഒരുക്കി.
 പാറപ്പള്ളിയിൽ എത്തിയ കമുക് കൊണ്ടു പോകൽ ഘോഷയാത്രയ്ക്ക് പാറപ്പള്ളി മുസ്ലീo ജമാഅത്ത് കമ്മിറ്റിയുടെ നേത്രത്വത്തിൽ സ്വീകരണം നൽകി. ജമാഅത്ത് പ്രസിഡന്റ് എം, ഹസൈനാർ ഹാജി പറക്കളായി, ജമാഅത്ത് ജനറൽ സെക്രട്ടറി ഹാജി കെ, അബൂബക്കർ  , ജമാഅത്ത് വൈസ് പ്രസിഡന്റ് ബഷീർ പറക്കളായി, ജമാഅത്ത്  സെക്രട്ടറി എ.ഉമ്മർ, ഉറൂസ് കമ്മിറ്റി വൈസ് ചെയർമാൻ ഉസ്മാൻ പാറപ്പള്ളി , ജമാഅത്ത് കമ്മിറ്റിയുടെയും ഉറൂസ് കമ്മിറ്റിയുടെയും  അംഗങ്ങളായ കെ..എം. അബ്ദുറഹ്മാൻ, എം .കെ . ഹസൈനാർ, പി. അബ്ദുല്ല ഹാജി , മജീദ് അമ്പലത്തറ ,ടി. കെ .മുഹമ്മദലി, റഹ്മാൻ അമ്പലത്തറ, മുസ്തഫ പാറപ്പള്ളി, പാറപ്പള്ളി ജമാഅത്ത് ഷാർജ കമ്മിറ്റി ട്രഷർ ടി.എ 'ഹമീദ് പാറപ്പള്ളി  നേതൃത്വം നൽകി.

Reactions

Post a Comment

0 Comments