Ticker

6/recent/ticker-posts

ഭാര്യക്ക് കൂട്ടിരിപ്പിനെത്തിയ ഭർത്താവ് ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ചു

കാഞ്ഞങ്ങാട്:  ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയ്ക്ക്  കൂട്ടിനെത്തിയ മധ്യവയസ്കൻ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ മരിച്ചു.
 മാവുങ്കാലിലെ  ഓട്ടോ ഡ്രൈവർ  പുതിയ കണ്ടം സ്വദേശി അസീസ് (58)ആണ് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇന്നലെയാണ് നെഞ്ചു വേദന അനുഭവപ്പെട്ടത്.ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ സുബൈദ (ഫാത്തിമ )ഹൃദയ വാൽവ് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കഴിയുന്നതിനാൽ കൂട്ടിനെത്തിയതായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും അസീസ് മാവുങ്കാലിൽ
ഓട്ടോ ഓടിച്ചിരുന്നു.
 മക്കൾ: ഖൈറുന്നീസ, നസീബ്. മരു മക്കൾ: ബഷീർ,  ഷംസീന. സഹോദരങ്ങൾ: കരീം, ഖദീജ. പരേതനായ ബഷീർ.
Reactions

Post a Comment

0 Comments