വടകര : വടകരയിൽ യുവതിയെയും രണ്ടു മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര തിരുവള്ളൂരിലാണ് നാടിനെ ഞെട്ടിച്ച
സംഭവം. കുന്നിയിൽ മഠത്തിൽ അഖില 32, മക്കളായ കശ്യപ് 6, വൈഭവ് (ആറു മാസം) എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങളെ ശരീരത്തിൽ കെട്ടിവച്ചശേഷം അഖില കിണറ്റിൽ ചാടിയെന്നാണ് കരുതുന്നത്.
ഭർത്താവ് ഫോണിൽ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് മൂവരെയും കിണറിനുള്ളിൽ കണ്ടെത്തിയത്. ഫയർഫോഴ്സ് സ്ഥലത്തെത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രിയിൽ.
0 Comments