Ticker

6/recent/ticker-posts

മലയോരത്ത് കാട്ടാന കൂട്ടമിറങ്ങി ജനം ഭീതിയിൽ

വെള്ളരിക്കുണ്ട് :മലയോരത്ത് കാട്ടാന കൂട്ടമിറങ്ങി . കൃഷി നശിപ്പിച്ചു.
ജനം ഭീതിയിലായി. ബളാൽ പഞ്ചായത്തിൽ
ഇന്ന് പുലർച്ചെയാണ് കാട്ടാനഇറങ്ങിയത്.  പഞ്ചായത്തിലെ ഒട്ടേ മാളം, ബന്ത മലപ്രദേശങ്ങളിലാണ്
കാട്ടാന കൂട്ടമിറങ്ങിയത്. റബ്ബർ ടാപ്പിംഗിന് പോയ ആളാണ് രണ്ട് കാട്ടാനകളെ കണ്ടത്. ഇവ കൂട്ടമായി കൃഷിയിടത്തിലെത്തിയിട്ടുണ്ടാകാമെന്നാണ് സംശയം. വലുതും ചെറിയ ആനയുടെയും കാൽ പാടുകൾ ക്യഷി സ്ഥലത്ത് കാണപെട്ടതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉത്തര മലബാറിനോട് പറഞ്ഞു. കൃഷികൾ നശിപ്പിച്ചു. വനപാലകർ ജാഗ്രതയിലാണ്. ഇന്ന് രാത്രി നിരീക്ഷണം നടത്തും. ഇതാദ്യമായാണ് ഇവിടെ
കാട്ടാനയിറങ്ങുന്നത്.
 പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്. ബളാൽ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അലക്സ് നെടിയകാലയിൽ സ്ഥലത്തെത്തി.


Reactions

Post a Comment

0 Comments