Ticker

6/recent/ticker-posts

22 കുടുംബങ്ങൾക്ക് റേഷൻ കാർഡുകൾ നേരിട്ട് വീടുകളിലെത്തിച്ച് സപ്ലൈ ഉദ്യോഗസ്ഥർ

പരപ്പ :   കാലങ്ങളായി റേഷൻ കാർഡിന് കാത്തിരിക്കുന്ന ആദിവാസി ഊരുകളിലെ 22  കുടുംബങ്ങൾക്ക് റേഷൻ കാർഡുകൾ വീടുകളിലേക്ക് നേരിട്ടെത്തിച്ച് ഉദ്യോഗസ്ഥർ.
 വെള്ളരിക്കുണ്ട് താലൂക്കിലെ കോടോം ബേളൂർ പഞ്ചായത്തിൽ എണ്ണപ്പാറയിലെ മലയാറ്റും കര,വേങ്ങച്ചേരി കോളനികളിൽ കാലങ്ങളായി റേഷൻ കാർഡിന് കാത്തിരിക്കുന്ന 22 കുടുംബങ്ങൾക്കാണ് കാർഡ് നൽകിയത്. ഊര് മൂപ്പൻ രമേശൻ മലയാറ്റും കരയുടെ ഇടപെടലിനെ തുടർന്നാണ്ഊരുകളിൽ കൂട്ട
ത്തോടെ റേഷൻ കാർഡുകളെത്തിയത്.
        താമസിക്കുന്ന വിടുകളും കുടിലുകളും മിച്ച ഭൂമിയിലായതിനാലും, സ്വന്തം പേരിൽ ആധാരം ഇല്ലാത്തതിനാൽ കൈവശരേഖ ലഭ്യമാവാത്തതിനാൽ വിട്ടുനമ്പർ ലഭിക്കാത്തതിനാലു മായിരുന്നു ഇവർക്ക് ഇതുവരെ റേഷൻ കാർഡ് ലഭിക്കാതെ പോയത്.  മലയാറ്റുകര കോളനിയിലെ ഊരു മൂപ്പൻ രമേ ശൻ മലയാറ്റുകര, വേങ്ങച്ചേരി കോളനിയിലെ  അയൽ സഭ ചെയർമാൻ ബാബു. ബി എന്നിവർ ഇക്കാര്യം ഈ തിങ്കളാഴ്ച  സപ്ലൈ ഓഫിസിൻ്റെ ശ്രദ്ധയിൽ പെടുത്തി. 
        അടുത്ത ദിവസം തന്നെ സപ്ലൈ ഓഫിസിൽ നിന്ന് സപ്ലൈ ഓഫിസറും ജീവനക്കാരും  വിടുകളിൽ നേരിൽ എത്തി ആവശ്യമായ സ്പോട്ട് എൻക്വയറി നടത്തി വിട്ടു നമ്പർ ഇല്ലാത്തവർക്കും റേഷൻ കാർഡ് നൽകുന്ന സർക്കാറിൻ്റെ പുതിയ പദ്ധതിയിൽ പെടുത്തി റേഷൻ കാർഡ് നൽകിയത്.   
          എണ്ണപ്പാറയിലെ മലയാറ്റുകര കോളനിയിൽ ഇന്ന് ഉച്ചയ്ക്ക് നടന്ന ചടങ്ങിൽ  കോടോം ബേളൂർ ഗ്രാമ് പഞ്ചായത്ത് പ്രസിഡന്റ് പി.  ശ്രീജ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഴുവൻ കുടുംബങ്ങൾക്കും മുൻഗണന കാർഡുകൾ തന്നെയാണ് നൽകിയത്. പഞ്ചായത്ത് മെമ്പർ അനിൽകുമാർ അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർമാരായ ബാലകൃഷ്ണൻ ,  ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡി ഗ് കമ്മറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ , അമ്പലത്തറ സർക്കിൾ ഇൻസ്പെക്ടർ പ്രജീഷ് , വില്ലേജ് ഓഫിസർ അജിത് കുമാർ  , വർഗിസ് , നബാഡ് പ്രതിനിധി  ഇ.സി. ഷാജി ,  രമേശൻ മലയാറ്റു കര, വേങ്ങച്ചേരി അയൽ സഭ ചെയർമാൻ  ബാബു , പ്രമോട്ടർമാരായ ദിവ്യകുഞ്ഞിക്കണ്ണൻ, നിധില , രമ, ബിനോയ് ജോർജ്  ആശംസ നേർന്നു.  പ്രജിത ,സവിദ് കുമാർ ക
 പങ്കെടുത്തു.
     ചടങ്ങിന് താലൂക്ക് സപ്ലൈ ഓഫിസർ ടി.സി. സജിവൻ 
സ്വാഗതവും റേഷനിംഗ് ഇൻസ്പെക്ടർ ജാസ്മിൻ കെ. ആൻ്റണി നന്ദി പറഞ്ഞു.
            
Reactions

Post a Comment

0 Comments