Ticker

6/recent/ticker-posts

പള്ളിക്കരയിൽ ഫുട്ബോൾ ടൂർണമെൻ്റിനിടെ സംഘർഷം നിരവധി പേർക്ക് പരിക്ക് 29 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: പള്ളിക്കരയിൽ
ഫുട്ബോൾ ഗ്രൗണ്ടിൽ  വിജയാഹ്ലാദം പ്രകടിപ്പിച്ച
യുവാക്കളെ 
25 ഓളം പേരടങ്ങുന്ന സംഘം  ആക്രമിച്ചതായി പരാതി.
പള്ളിക്കര പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ ബ്രദേഴ്സ് ക്ലബ്ബ് നടത്തുന്ന അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണമെൻ്റിനിടെയാണ് സംഘർഷം. ബേക്കൽ കുന്നിലിൽ ശാലൂദിയ മൻസിലിലെ മുഹമ്മദ് സാജിദ് 40, പള്ളിക്കര ഖിള് രിയ നഗറിലെ അബ്ദുൽ ഖാദർ 40, കെ.എം ഖിളിയാർ 36, എ.കെ.
മൻസൂർ 24 എന്നിവരെയാണ് ആക്രമിച്ചത്.പഞ്ച്, ബൈക്കിൻ്റെ താക്കോൽ എന്നിവ ഉപയോഗിച്ച്  പരുക്കേൽപ്പിക്കുകയായിരുന്നു.
അശ്ലീല ഭാഷയിൽ ചീത്ത വിളിച്ചതായും പരാതിയിലുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് കോട്ടക്കുന്നിലെ സൂഫി, ഹബീബ്, റമീസ് ,അർഷാദ് എന്നിവർ ഉൾപ്പെടെ 25 പേർക്കെതിരെ ബേക്കൽ പൊലിസ് കേസെടുത്തു. രാത്രിയാണ് സംഭവം.ഇതേ സംഭവത്തിൽ സംഘാടകരായ ബേക്കൽ ഹബീബ് മനസിലെ ഹബീബി ഹബീബ് റഹ്മാൻ സൂപ്പി സല എന്നിവരെ കസേര കൊണ്ട് ആക്രമിച്ചു എന്ന പരാതിയിൽ ബേക്കൽ സ്വദേശികളായ ആഷിക്ക് കിളിർ മുഹമ്മദ് സാജിദ് ഷംനാസ് മൻസൂർ അബ്ദുൽഖാദർ എന്നിവർക്കെതിരെയും ബേക്കൽ പോലീസ് കേസെടുത്തു.ടൂർണമെന്റിൽ ഹാപ്പി കിളിരിയ ടീം പരാജയപ്പെട്ട വിരോധത്തിലാണ് അക്രമം എന്ന് പരാതിയിൽ ഉണ്ട്.
Reactions

Post a Comment

0 Comments