കാഞ്ഞങ്ങാട് : നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും 32000 രൂപ കവർച്ച ചെയ്തു. നോർത്ത് കോട്ടച്ചേരി തെക്കേപ്പുറത്ത് ആണ് സംഭവം. ചുള്ളിക്കര സ്വദേശി മുനീറിന്റെ ഓ
ട്ടോയിൽ നിന്നുമാണ് പണം കവർന്നത്. ആശുപത്രിയിൽ പോയി ആയുർവേദ മരുന്ന് വാങ്ങി മടങ്ങുന്നതിനിടെ റോഡരികിൽ നിർത്തിട്ട വാഹനത്തിൽ നിന്നു മാണ് പണം കവർന്നത്. ഓട്ടോയുടെ ഡാഷ് ബോക്സിൽ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്.
ഹോസ്ദുർഗ് പൊ
ലീസിൽ പരാതി നൽകിയിട്ടുണ്ട്. മാസ്ക് ധരിച്ച ഒരാൾ പണം കവരുന്നതിന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട് .
0 Comments