Ticker

6/recent/ticker-posts

500 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തി 90 ലക്ഷം രൂപയുടെ നഷ്ടം

കാസർകോട്: ഇച്ചിലങ്ങോട് വില്ലേജിലെ കുബണൂർ  മാലിന്യ പ്ലാന്റലുണ്ടായ തീപിടുത്തത്തിൽ500 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തി നശിച്ചു.
90 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. കെട്ടിടവും മെഷീനു മുൾപെടെ
കത്തിയതിലാണ് നഷ്ടം. മംഗൽ പാടി പഞ്ചായത്തിൻ്റെ ഉടമസ്ഥയിലുള്ളതാണ് പ്ലാൻ്റ്. പഞ്ചായത്ത് സെക്രട്ടറി വി. നാരായണ നായകി
ൻ്റെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 ഇന്ന് രാത്രി എഴു മണിയോടെ തീ പൂർണമായും അണച്ചു.
  അനിശമനസേന  ഒരു പ്ലാന്റിലെ തീ അതി രാവിലെ 4 മണിയോടെ പൂർണ്ണമായി അണച്ചിരുന്നു
തുടർന്ന് രണ്ടാമത്തെ പ്ലാന്റിൽ തീ  അണച്ചുവെങ്കിലും മാലിന്യകൂമ്പാരത്തിൽ പുകഞ്ഞു കത്തു ന്നുണ്ടായിരുന്നു. ജെ സി ബി ഉപയോഗിച്ച് മാലിന്യം നീക്കിയാണ് തീയണച്ചത്.
തീപടർന്ന വിവരം ലഭിച്ചയുടൻ ജില്ലാ കളക്ടർ കെ. ഇമ്പ ശേഖറിൻ്റെ നേതൃത്വത്തിൽ നടത്തിയ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വൈകീട്ടോടെ പൂർണമായി '
ഉപ്പള കാസർകോട് കാഞ്ഞങ്ങാട് തൃക്കരിപ്പൂർ ഫയർ സ്റ്റേഷനുകളിലെ അഗ്നിശമന സേനയാണ് രാപകൽ ഭേദമില്ലാതെ തീ അണക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചത്. പ്രദേശമാകെ പുക മൂടി കിടക്കുകയായിരുന്നു. മറ്റ് അത്യാഹിതങ്ങളൊന്നും സംഭവിക്കാതിരിക്കാൻ ജില്ലാ ഭരണ സംവിധാനം അതീവ ജാഗ്രത പാലിച്ചു 

 ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ജില്ലാ കളക്ടർ കെ.ഇമ്പ ശേഖറിൻ്റെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്നു സ്ഥിതിഗതികൾ നിയന്തണ വിധേയമാണെന്ന് യോഗം വിലയിരുത്തി ആവശ്യമെങ്കിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ക്യാമ്പ് ആരംഭിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്കും അന്തരീക്ഷ മലിനീകരണത്തിൻ്റെ അളവ്  പരിശോധിക്കാൻ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. മാസ്ക് ഉൾപ്പടെയുള്ള അടിയന്തര സൗകര്യങ്ങൾ ലഭ്യമാക്കാൻ തഹസിൽദാറിനും കളക്ടർ നിർദ്ദേശം നൽകി. കൂടുതൽ ജെ സി ബി സ്ഥലത്തെത്തിച്ചു  . ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു.
മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫാത്തിമ്മത്ത് റുബീന യുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രതിനിധികളും പ്രവർത്തനങ്ങളിൽ പങ്കാളികളായി

 ജില്ലാ ഫയർ ഫോഴ്സ് ഓഫീസർ ഡി. രാജ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി . രാംദാസ് എഡിഎം പി.ശ്രുതി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ജെയ്സൺ മാത്യു, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ എ. ലക്ഷമിആർഡിഒ പി. ബിനുകുമാർ തഹസിൽദാർ വി ഷിജു എന്നിവരും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു

മലിനീകരണനിയന്ത്രണ ബോർഡിൻ്റെ നേതൃത്വത്തിൽ അന്തരീക്ഷമലിനീകരണവും പരിശോധിച്ചിട്ടുണ്ട്.
Reactions

Post a Comment

0 Comments