Ticker

6/recent/ticker-posts

അധ്യാപികയായ ഭാര്യയെ സ്കൂളിലാക്കിയ ശേഷം മടങ്ങിയ റിട്ട. അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ

കുറ്റിക്കോൽ :അധ്യാപികയായ ഭാര്യയെ സ്കൂളിലാക്കിയ ശേഷം മടങ്ങിയ റിട്ട. അ
ധ്യാപകനെ  കുറ്റിക്കോൽ കരുവിഞ്ചയിൽ
പറമ്പിലെ മാവിൽ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
നുള്ളിപ്പാടി ഹൗസിംഗ് കോളനിയിലെ കുമാരൻ്റെ മകൻ ഇ. മാധവൻ നായർ 60 ആണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ് സ്വന്തം പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ബേഡകംപൊലീസ് ഇൻക്വസ്റ്റ് നടത്തി.
ഭാര്യജ്യോതി ലക്ഷ്മിയെ നായന്മാർമൂലയിലെ സ്കൂളിൽ കൊണ്ട് വിട്ടശേഷം മടങ്ങിയതായിരുന്നു.
നാലുവർഷം മുമ്പ് ജിഎച്ച് എസ് എസ് ചെമ്മനാട്ടിൽ നിന്നാണ് വിരമിച്ചത്. നേതാജി ഹൗസിങ് കോളനിയിലെ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി, എൻ .എസ് . എസ് കരയോഗം മണ്ഡലം, കെ പി എസ് ടി ഐ മുൻ സബ് ജില്ലാ ഭാരവാഹി, കേരള പെൻഷനേഴ്സ് അസോസിയേഷൻ അംഗം തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കുറ്റിക്കോലിലെ പരേതരായ കുമാരൻ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. മക്കൾ: ശ്യാംനന്ദൻ (യു കെ), ദേവിക (എൻജിനീയർ മംഗ്ളുരു).
സഹോദരങ്ങൾ: ബാലകൃഷ്‌ണൻ നായർ, ഭാർഗവി, സുമതി.
Reactions

Post a Comment

0 Comments