കാസർകോട്:സി .പി. ഐ കാസര്‍കോട് ജില്ലാ എക്സിക്യൂട്ടീവംഗം ബി വി രാജന്‍ 68 അന്തരിച്ചു.
വീടിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേശ്വരം പഞ്ചായത്തിലെ ശുചിത്ര മിഷന്‍റെ യോഗത്തില്‍ പങ്കെടുത്ത് വീട്ടില്‍തിരിച്ചെത്തിയതായിരുന്നു.
എഐടിയുസി ജില്ലാ ജില്ലാ ട്രഷററാണ്. 2010 മുതല്‍ എല്‍ഡിഎഫ് മഞ്ചേശ്വരം മണ്ഡലം കണ്‍വീനറാണ്. എഐടിയുസി ജി്ല്ലാ പ്രസിഡന്റ്, ദീര്‍ഘകാലം മഞ്ചേശ്വരം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ തുടര്‍ന്ന് ബാങ്ക് പ്രസിഡന്റുമായിരുന്നു. സിപിഐ മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി, സി പി ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റിയംഗം, ബി കെ എംയു ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ജില്ലാ കൗണ്‍സില്‍ രൂപികരിച്ചതു മുതല്‍ ജില്ലാ കൗണ്‍സിലംഗമാണ്.
1988 മുതല്‍ 1992 വരെ എഐവൈഎഫ് ജില്ലാ പ്രസിഡന്റ്, എഐവൈഎഫ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി, കാസര്‍കോട് താലൂക്ക് ബീഡിതൊഴിലാളി യൂണിയന്‍ പ്രസിഡന്റ്, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ബോര്‍ഡ് മെമ്പര്‍, മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്മെന്റ് കമ്മറ്റിയംഗം ലാന്റ് അസൈന്‍മെന്റ് കമ്മറ്റിയംഗം മഞ്ചേശ്വരം ലാന്റ് ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായിരുന്നു. 1983 ല്‍ എഐടിയുസി നേതൃത്വത്തില്‍ കാനം രാജേന്ദ്രന്‍ നയിച്ച കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടന്ന കാല്‍നട ജാഥയിലെ അംഗമായിരുന്നു.
0 Comments