കുളിമുറിയിൽ മരിച്ച
നിലയിൽ കണ്ടെത്തി. ഭീമനടി നരമ്പച്ചേരിയിലെ തുമ്പക്കൽ ജോസിൻ്റെ മകൻ വർഗീസ് ജോസ് എന്ന കുഞ്ഞേട്ടനെയാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ 7.30 മണിയോടെ റബ്ബർ ടാപ്പിംഗ് ജോലി ചെയ്യുന്നേ ജേക്കബ് വർഗീസാണ് കണ്ടത്. വീടിന് പിറക് വശത്തുള്ള കുളിമുറിയിലായിരുന്നു. ഇന്നലെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഭാര്യ ബന്ധു വീട്ടിൽ പോയതായിരുന്നു. കുളിക്കാൻ കയറിയപ്പോൾ കുഴഞ്ഞുവീണോ മറ്റോ മരണം സംഭവിച്ചതാകാമെന്നാണ് കരുതുന്നത്. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments