Ticker

6/recent/ticker-posts

പുതുക്കി പണിത പള്ളിയിൽ ഇതര മതസ്ഥർക്ക് സന്ദർശനമൊരുക്കി ജമാഅത്ത് കമ്മിറ്റി

കാഞ്ഞങ്ങാട്: പുതുക്കി പണിത
കുളിയങ്കാല്‍ മുഹുയുദ്ധീന്‍ മസ്ജിദ് 
കാണാൻ സഹോദര സമുദായക്കൾക്ക് കൂടി അവസന
മൊരുക്കി. ദേശീയ പാത വികസനത്തി
ൻ്റെ ഭാഗമായി പള്ളി
പൊളിച്ചതിനെ തുടർന്നാണ് അൽപ്പം മാറി
 മുഹുയുദ്ധീന്‍ മസ്ജിദ് പുതുക്കി പണിതത്. പള്ളി കാണാൻ കഴിഞ്ഞ ദിവസങ്ങളിൽ
നിരവധി പേരാണ് ജാതി മത ഭേദമന്യേ പള്ളിയില്‍ എത്തിയത്. നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭ പരിധിയിലുള്ള നിരവധി പേർ എത്തി. നീലേശ്വരം കരുവാച്ചേരി സുബ്രഹ്മണ്യം ക്ഷേത്രത്തിലെ മുന്‍ പുജാരി രാജന്‍പാക്കത്ത് അടക്കമുള്ള വർ എത്തിയിരുന്നു. പള്ളി ഇതര മതസ്ഥര്‍ക്ക് കൂടി തുറന്ന് കൊടുത്ത് കുളിയങ്കാല്‍ മസ്ജിദ് ജമാഅത്ത് കമ്മിറ്റി മാതൃകയായി. ഉദ്ഘാടന ത്തോടനുബന്ധിച്ചാണ് മറ്റ് മതസ്ഥര്‍ കൂടി പള്ളിയിലെത്തിയത്.പാണക്കാട്  സാദിഖലി ശിഹാബ് തങ്ങള്‍ ആണ് 
കുളിയങ്കാല്‍ മുഹുയുദ്ധീന്‍ മസ്ജിദ് ഉദ്ഘാടനം ചെയ്തത്.

പടം :
പുനര്‍ നിര്‍മിച്ച കുളിയങ്കാല്‍ മുഹുയുദ്ധീ്ന്‍ മസ്ജിദ് സന്ദര്‍ശിക്കാനെത്തിയ  കരുവാച്ചേരി സുബ്രഹ്മണ്യം ക്ഷേത്രത്തിലെ മുന്‍ പുജാരി രാജന്‍പാക്കത്തും സുഹൃത്ത് ദിനേശന്‍ തൊയമ്മലും പള്ളിയിൽ.


Reactions

Post a Comment

0 Comments