Ticker

6/recent/ticker-posts

മാലിന്യങ്ങൾ കൂട്ടിയിട്ടതിന് പഞ്ചായത്തിന് പിഴയിട്ട് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്

കാസർകോട്:മാലിന്യസംസ്കരണകേന്ദ്രമായ എംസിഎഫിന് പുറത്ത് ശേഖരിച്ച മാലിന്യങ്ങൾ കൂട്ടിയിട്ടതിന് മധുർ ഗ്രാമപഞ്ചായത്തിന് മാലിന്യസംസ്കരണരംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പതിനായിരം രൂപ പിഴ ചുമത്തി. പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് മധൂറിലെ ശിവഗിരി ഹോട്ടൽ, ഉളിയത്തടുക്കയിലെ മജസ്റ്റിക് റെസ്റ്റോറന്റ് എന്നീ സ്ഥാപനങ്ങൾക്കും പിഴ ചുമത്തി.
മധുർ ഗ്രാമപഞ്ചായത്തിനോട് നടപടി സ്വീകരിക്കാൻ നിർദേശിച്ചു. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ മുഹമ്മദ് മദനി കെ. വി, സ്‌ക്വാഡ് ഓഫീസർ റിയാസ് എം. ടി. പി, സ്‌ക്വാഡ് മെമ്പർ ഫാസിൽ ഇ. കെ, മധുർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജയകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ രാമചന്ദ്രൻ, ക്ലർക്ക് അശോക് കുമാർ കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. 

Reactions

Post a Comment

0 Comments