കാഞ്ഞങ്ങാട് :ചിത്താരിയിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊളവയൽ പൊയ്യക്കരമുണ്ടവളപ്പിലെ വിദ്യാധരൻ
65 ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ചിത്താരി ഇലക്ട്രിസിറ്റി ഓഫീസിന് സമീപം പാളത്തിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. വീട്ടിലേക്ക് നടന്ന് പോകുന്ന വഴിയാണ്. മുൻ പ്രവാസിയാണ്. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.ഭാര്യ: കമലാവതി .
മക്കൾ: സൂരജ്, സുജിത്ത്, വിദ്യാസാഗർ.
0 Comments