Ticker

6/recent/ticker-posts

നിരവധി കണ്ട് പിടിത്തങ്ങളുമായി കുട്ടി ശാസ്ത്രജ്ഞർ വിസ്മയിപ്പിച്ചു

കാസർകോട്:ശാ​സ്ത്ര​രം​ഗ​ത്തെ വി​വി​ധ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളിലൂടെ വേദിയെ വിസ്മയിപ്പിച്ച് കുട്ടി ശാസ്ത്രജ്ഞർ. 
36-ാമത് കേരള സയൻസ് കോൺഗ്രസിൻ്റെ കുട്ടി ശാസ്ത്രജ്ഞരുടെ സെഷനിലാണ് തങ്ങളുടെ പുതിയ കണ്ടുപിടിത്തങ്ങളെ പൊതു സദസിൽ അവതരിപ്പിച്ചത്.
പച്ചക്കറികളിൽ കണ്ടുവരുന്ന കീടങ്ങളെ നിയന്ത്രിക്കാനുള്ള രാസകിടനാശിക്ക് പകരം ജൈവ കീടനാശിനി കണ്ടുപിടിച്ചു കർഷകർക്ക് ആശ്വാസമാകുകയാണ് കോട്ടയം എച്ച് എസ് എസ് സെൻ്റ് ആൻ്റണി സ്കൂളിലെ അതുൽ റോബി. കിണറുകളിൽ കാണുന്ന ചെമ്പുറവയുടെ കാരണം കണ്ടത്തുക എന്നതായിരുന്നു വയനാട് വടുവൻചാലിലെ പുണ്യാ പ്രവീൺ, നിപ വൈസറിനെക്കുറിച്ചുള്ള പഠനമാണ് കോഴിക്കോട്ടിലെ കെ ആർ അനുപ്രിയ നടത്തിയത്.
ചെറു തേനീച്ചയെക്കുറിച്ചും ജലത്തെക്കുറിച്ചും, ആരോഗ്യമുള്ള ജനതയെ കുറിച്ചും, പ്രകൃതി സംരക്ഷണത്തിൻ്റെ പ്രധാന്യം തുടങ്ങിയവ മുഖ്യ വിഷയങ്ങളായി. ദേശീയ ബാല ശാസ്ത്ര കോൺഗ്രസിലേക്ക് തിരഞ്ഞടുത്ത 16 കുട്ടികളാണ് തങ്ങളുടെ കണ്ടെത്തലുകൾ വേദിയിൽ അവതരിപ്പിച്ചത്. ദേശീയ ബാല ശാസ്ത്ര കോൺഗ്രസിലേക്ക് തിരഞ്ഞടുത്ത കുട്ടികളെ കൂടാതെ സ്പെഷ്യൽ സ്കൂളിലെ കുട്ടികളും വിഷയാവതരണം നടത്തി. ബാലശാസ്ത്ര കോൺഗ്രസിൽ യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രൊഫസർ ഇ. കുഞ്ഞി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സീനിയർ സയന്റിസ്റ്റ് ഡോ. സെലിൻ ജോർജ് സ്വാഗതവും സയന്റിസ്റ്റ് ഡോ. കെ ആർ രഞ്ജിത്ത് നന്ദിയും പറഞ്ഞു.



പരിമിതികൾ ഒന്നിനും തടസമല്ലന്ന് തെളിയിച്ച് കുട്ടി ശാസ്ത്രജ്ഞർ

വേദി ഒന്നടങ്കം ഒരേ സ്വരത്തിൽ പറഞ്ഞു. നിങ്ങളാണ് യഥാർത്ഥ ശാസ്ത്രജ്ഞർ. പരിമിതികൾ അവസരങ്ങളാക്കി മാറ്റിയ സ്പെഷൽ സ്കൂളിലെ കുട്ടി ശാസ്ത്രജ്ഞർ. തങ്ങളുടെ ശാരീരിക വെല്ലുവിളികളെ അതിജീവിച്ചാണ് അവർ ശാസ്ത്രലോകത്തിലേക്ക് ചുവട് വെച്ചത്. സംസാരിക്കാൻ കഴിയാത്തവർക്ക് അവരുടെ നാവായി അധ്യാപകരും ഒപ്പമുണ്ട്. ജീവോദയ സ്പെഷ്യൽ സ്കൂളിലെ 6 വിദ്യാർഥികൾ, ഡോൺ ബോസ്കോ സ്പീച്ച് ആൻ്റ് ഹിയറിംഗ് സ്പെഷ്യൽ സ്കൂൾ കണ്ണൂരിലെ 6 വിദ്യാർഥികൾ, ഹോളിക്രോസ് സ്പെഷ്യൽ സ്കൂൾ കോട്ടയത്തെ 7 വിദ്യാർഥികൾ എന്നിവരാണ് തങ്ങളുടെ പരിമതികളിലൂടെ അതിജീവിച്ച് ശാസ്ത്രത്തെ കീഴടക്കിയത്.
ആഫ്രിക്കൻ ഒച്ചുകളുടെ പാരിസ്ഥിതിക സ്വാധീനവും അവയുടെ ഉന്മൂലനത്തിനുള്ള രീതികളുമാണ് ജീവോദയ സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾ പഠനം നടത്തിയത്.
വ്യത്യസ്ത മത്സ്യ ഭക്ഷണം നൽകുന്ന തിലോപ്പിയ മത്സ്യങ്ങളുടെ വളർച്ചയെയും ഗുണനിലവാരത്തെയും കുറിച്ചുള്ള പഠനമാണ് ഹോളിക്രോസ് സ്പെഷ്യൽ സ്കൂൾ കോട്ടയത്തെ വിദ്യാർഥികൾ നടത്തിയത്
കണ്ണൂർ ജില്ലയിലെ ചിത്രശലഭങ്ങളുടെ ജൈവവൈവിധ്യം പര്യവേക്ഷണം എന്നിവയുടെ പഠനമാണ് ഡോൺ ബോസ്കോ സ്പീച്ച് ആൻ്റ് ഹിയറിംഗ് സ്പെഷ്യൽ സ്കൂൾ കണ്ണൂരിലെ വിഷയം. തങ്ങളുടെ പ്രൊജക്റ്റ് അവതരണത്തിൽ പരിമിതികളെ ഒരു പുഞ്ചിരി കൊണ്ട് തോൽപ്പിച്ച് വേദിയെ കീഴടക്കി. സംസാര ശേഷിയില്ലെങ്കിലും സ്ക്രീനിൽ തെളിഞ്ഞ ആശയങ്ങളെ അവർ ആംഗ്യഭാഷയിലൂടെ സദസിലെത്തിച്ചു. അവരുടെ ശബ്ദമായി അധ്യാപകർ ഒപ്പം നിന്നു. മനുഷ്യന് എത്തിപ്പിടിക്കാൻ കഴിയാത്ത മേഖലകൾ ഇല്ലെന്ന വിളിച്ചു പറയലാണ് അവരുടെ നിശബ്ദതയിലൂടെ പൊതു സദസിനെ അവർ അറിയിച്ചത്.



 മികവ് തെളിയിച്ച അശ്വഘോഷ് ജില്ലയുടെ അഭിമാനം


ആവാസ വ്യവസ്ഥയിൽ ശലഭങ്ങൾ അത്യാവശമാണെന്ന് കണ്ടത്തി ആശ്വഘോഷ്.
ജില്ലയുടെ അഭിമാനമായ അശ്വഘോഷിൻ്റെ കണ്ടത്തലുകൾ കേട്ട് വേദി ഒന്നടങ്കം കയ്യടിച്ചു. 
ദേശീയ ബാല ശാസ്ത്ര കോൺഗ്രസിലേക്ക് തിരഞ്ഞടുത്ത ജില്ലയിലെ ഏക വിദ്യാർഥിയാണ് ആശ്വഘോഷ്. വീടിൻ്റെ മുറ്റത്തെ കിണറിൽ ഉണ്ടായ ഗരുഡ കോടി എന്ന ചെടിയിൽ കണ്ടത്തിയ ലാർവയാണ് ഈ പഠനത്തിലേക്ക് നയിച്ചത്. ജി.എച്ച്.എസ്.എസ് കക്കാട്ട് സ്കൂളിലെ 6-ാം ക്ലാസ് വിദ്യാർഥിയാണ് ഈ കൊച്ചു മിടുക്കൻ. ബങ്കളത്തെ സി.ജെ രജിത് കുമാറിൻ്റെയും പി പ്രിയയുടെയും മകനാണ്. 36-ാമത് കേരള സയൻസ് കോൺഗ്രസിൻ്റെ ബാല ശാസ്ത്രജ്ഞരുടെ സെഷനിൽ തൻ്റെ കണ്ടത്തലുകൾ വേദിയിൽ അവതരിപ്പിക്കാൻ കൂട്ടുകാരൻ പി.എസ് ഭരദ്വാജും കൂടെ ഉണ്ടായിരുന്നു.
Reactions

Post a Comment

0 Comments