കാഞ്ഞങ്ങാട് :ഹൊസ്ദുർഗ്
പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റകൃത്യങ്ങൾ കുറക്കുന്നതിനും, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി 100 ഓളം സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്ന കർമ്മ പദ്ധതിക്ക് തുടക്കം.
ഹോസ്ദുർഗ് സർവിസ് ബാങ്കിൽ,
ഹോസ്ദുർഗ് സർക്കിൾ ഇൻസ്‌പെക്ടർ
എം.പി. ആസാദ് ഉദ്ഘാ
ടനം നിർവഹിച്ചു. ഹോസ്ദുർഗ് ഇൻസ്പെക്ടർ
എം.പി ആസാദിന്റെ അഭ്യർത്ഥന മാനിച്ചാണ് ബാങ്ക് 2 സി.സി.ടി.സി ക്യാമറകളും അനുബന്ധ സാമഗ്രികളും കർമ്മ പദ്ധതിക്കായി സമർപ്പിച്ചത്.
ബാങ്ക് പ്രസിഡന്റ്
പ്രവീൺ തോയമ്മൽ അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ കൺകറന്റ് ഓഡിറ്ററായ
കണ്ണൻ.എസ്സും, നിലവിലെ ഡയറക്ടർമാരായ
എൻ.കെ. രത്നാകരൻ,
വി.വി .സുധാകരൻ,
ടി.കുഞ്ഞികൃഷ്ണൻ,
കെ.ഭാസ്കരൻ,
വി.വി. മോഹനൻ,
അബ്ദുൾ കരീം,
അബ്ദുൾ ഗഫൂർ,
വി.സരോജ,
എൻ.കെ. അനീസ,
സുബൈദ പടന്നക്കാട് എന്നിവരും, ബാങ്കിന്റെ മുൻ ഡയറക്ടർമാരായ
അഹമ്മദ്.ഇ.കെ.കെ. പടന്നക്കാട്
വിജയലക്ഷ്മി എന്നിവരും, സ്റ്റാഫ് കൗൺസിൽ പ്രസിഡന്റായ
പാടിയിൽ ബാബുവും ആശംസ അറിയിച്ചു. ബാങ്ക് സെക്രട്ടറി കെ
. പിനസീമ സ്വാഗതം പറയുകയും ബാങ്ക് വൈസ് പ്രസിഡന്റ്
ഹംസ നന്ദി അറിയിക്കുകയും ചെയ്തു.
പടം :പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 100 ഓളം സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്ന കർമ്മ പദ്ധതി
ഹോസ്ദുർഗ് സർവിസ് ബാങ്കിൽ,
ഹോസ്ദുർഗ് സർക്കിൾ ഇൻസ്‌പെക്ടർ
എം.പി. ആസാദ് ഉദ്ഘാ
ടനം ചെയ്യുന്നു.
0 Comments