പയ്യന്നൂർ : പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പോലീസ് സ്റ്റേഷനിൽ വിളിച്ച് കബളിപ്പിച്ചതിന് യുവാവിനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു.രാമന്തളി പാലക്കോട് കല്ല്യാപറമ്പിൽ കെ. അൻസാറി 27 നെതിരെയാണ് കേസെടുത്തത്. പുലർച്ചെ 4.40 ന് പയ്യന്നൂർ പാെലീസ് സ്റ്റേഷനിലേക്കാണ് യുവാവ് വിളിച്ചത്. ജില്ലാ പൊലീസ് ചീഫ് ഓഫീസിൽ നിന്നും വിളിക്കുകയാണെന്ന് പറഞ്ഞാണ് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചത് പാലക്കോട് ക്രമസമാധാന പ്രശ്നമുണ്ടെന്നും എന്തുകൊണ്ടാണ്
പൊലീസ് ഉദ്യോഗസ്ഥരെ അവിടെ നിയോഗിച്ചില്ലെന്നും ലാൻഡ് ഫോണിലേക്ക് വിളിച്ചു ചോദിക്കുകയായിരുന്നു. ഡി.വൈ.എസ്.പിയും സി.ഐയും അവിടെയുണ്ടോ എന്നും അന്വേഷിച്ചു.ജി ഡി ചാർജിലു ണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥ വിവരം എസ്.ഐ എം. കെ രഞ്ജിത്തിനെ അറിയിക്കുകയായിരുന്നു.സംശയം തോന്നിയ എസ് ഐ ഫോൺ നമ്പർ പരിശോധിച്ച് യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് കബളിപ്പിക്കുകയാണെന്ന് തെളിഞ്ഞത്.
0 Comments