Ticker

6/recent/ticker-posts

മഹാത്മ പുരസ്ക്കാരം ജില്ലയിൽ മടിക്കൈ, പനത്തടി പഞ്ചായത്തുകൾക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ

കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച
മഹാത്മ പുരസ്ക്കാരം ജില്ലയിൽ മടിക്കൈ, പനത്തടി പഞ്ചായത്തുകൾക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചു.
ഹരിത ഭംഗിയിൽ തിള ങ്ങിനിൽക്കുന്ന ഗ്രാമത്തിൽ മിക ച്ച ജനകീയ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഒന്നാം സ്ഥാനം നേടി മടിക്കൈ പഞ്ചായത്ത് മഹാത്മാ പുരസ്കാരം കരസ്ഥമാക്കി. ജില്ലയി ൽ വാഴക്കർഷകരുടെ ഈറ്റില്ലമാ യ തനി നാടൻ പ്രദേശങ്ങളിലെ ജനങ്ങളുടെ അടിസ്ഥാന ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതി ന് അടിയുറച്ച പ്രവർത്തനങ്ങൾ മുന്നോട്ടുവെക്കുന്ന സി.പി.എം നിയന്ത്രണത്തിലുള്ള 15 വാർഡു -കൾ ഉൾപെടുന്ന ഭരണസമിതി. മടിക്കൈ
ക്ക് ഇത് അർഹിക്കുന്ന പുരസ്കാ രമാണ്, പഞ്ചായത്ത് പ്രസിഡൻ്റ്
എസ് പ്രിത വൈസ് പ്രസിഡന്റ്
 വി. പ്രകാശൻ, സെക്രട്ടറി ബിജു എന്നി വരാണ് ഭരണ നേതൃത്വത്തിന് ചുക്കാൻ പിടിക്കുന്നത്.  ദേശീയ ഗ്രാമീണ തൊ ഴിലുറപ്പ് പദ്ധ
തിയിൽ 2022-23 സാമ്പത്തികവ ർഷത്തിൽ 2,21,443 ലക്ഷം തൊഴി
ൽദിനം സഷിച്ചു 1804 കുടുംബ
ങ്ങൾക്ക് 100 തൊഴിൽദിനങ്ങൾ ന ൽകി. 2682 സജീവ കുടുംബങ്ങളി ൽ ഒരു കുടുംബത്തിന് ശരാശരി 82 ദിവസം തൊഴിൽ നൽകി. മെ റ്റീരിയൽ വിനിയോഗം 25 ശതമാ നത്തിന് മുകളിലുമാണ്. വ്യക്തി ഗത ആസ്തികൾ, ഗ്രാമീണമേഖല യിൽ അടിസ്ഥാന സൗകര്യം വി കസിപ്പിക്കുന്നതിനായി റോഡ് നി ർമാണം, ഡ്രെ‌യ്നേജ് പാത, കൂടാ തെ തോടുകൾ സംരക്ഷിക്കുന്നതിന് കയർ ഭൂവസ്ത്രം തുടങ്ങിയ പ്ര വൃത്തികളിലൂടെ ഒമ്പത് കോടി 35
ലക്ഷം രൂപ ചെലവഴിച്ചു.
രാജപുരം :മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ മികച്ച പഞ്ചായത്തിനുള്ള മഹാത്മ പുരസ്ക്കാരം പനത്തടി പഞ്ചായത്തിന്.
  ജില്ലയിൽ പനത്തടി പഞ്ചായത്തിന് രണ്ടാം സ്ഥാനം ലഭിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ഏറ്റവും കൂടുതൽ കുളം കഴിഞ്ഞവർഷം നിർമ്മിച്ചത് പനത്തടി പഞ്ചായത്തിൽ ആയിരുന്നു. 2023 വർഷത്തിൽ 12 കുളങ്ങളാണ് നിർമിച്ചത്. ഇത് കർഷകർക്ക് ഏറെ പ്രയോജനം ചെയ്യുന്നു. തെങ്ങിന് തടമെടുക്കലും ബണ്ട് നിർമ്മാണം ഉൾപ്പെടെ നല്ല നിലയിൽ പൂർത്തിയാക്കി. പഞ്ചായത്തിലുട നീളം തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കാർഷിക മേഖലയിൽ വലിയ പുരോഗതി കൈവരിച്ചതിനാണ് ജില്ലയിലെ രണ്ടാമത്തെ നല്ല പഞ്ചായത്തായി പനത്തടി യെ പുരസ്ക്കാരത്തിന് അർഹരാക്കിയത്.
പഞ്ചായത്തിലെ 2872 കുടുംബങ്ങൾക് തൊഴിലുറപ്പ് പദ്ധതി വഴി തൊഴിൽ ലഭിച്ചു.
അതിൽ 1420 കുടുംബങ്ങൾക് 100 തൊഴിൽ ദിനങ്ങൾ നൽകി. 110 കുടുംബങ്ങൾക് 200 തൊഴിൽ ദിനങ്ങൾ നൽകി. 10 കോടിയോളം രൂപ പദ്ധതിയിൽ ചെലവഴിച്ചു.200 വ്യക്തി ഗത ആസ്തികൾ സൃഷ്ടിച്ചു.  20 കോൺക്രീറ്റ് റോഡുകൾ നിർമ്മിച്ചു.
 പ്രസന്ന പ്രസാദാണ് പഞ്ചായത്ത് പ്രസിഡന്റ്. ടി .എം . കുര്യാക്കോസ് വൈസ് പ്രസിഡന്റ്. അബ്ദുൽ സലീമാണ് പഞ്ചായത്ത് സെക്രട്ടറി. ഇവർക്കൊപ്പം അക്ര
ഡിറ്റഡ്  എൻജിനീയർ ആതിര മിഥുനും  പുരസ്കാരത്തിൽ അഭിമാനിക്കാം .
പടം : പനത്തടി
പഞ്ചായത്തിലെ കോളിച്ചാലിൽ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കാർഷിക കുളം.
Reactions

Post a Comment

0 Comments