.കാഞ്ഞങ്ങാട്: അഡീഷണൽ റെയിൽവേ ഡിവിഷണൽ മാനേജർ ജയകൃഷ്ണനും സംഘവും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നടപ്പിലാക്കേണ്ടുന്ന വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് സംഘം സ്റ്റേഷൻ സന്ദർശിച്ചത്.
നിലവിലുള്ള സ്റ്റേഷൻ കെട്ടിടത്തിൻ്റെ വടക്ക് ഭാഗത്തായി രണ്ടു പ്ലാറ്റ് ഫോമുകളെയും ബന്ധിപ്പിക്കുന്ന പുതിയൊരു നടപ്പാത നിർമ്മിക്കുന്നതിനുള്ള സ്ഥലം നോക്കിക്കാണുകയും ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഇരു പ്ലാറ്റ് ഫോമുകളിലും പൂർണ്ണമായും മേൽക്കൂര സ്ഥാപിക്കുമെന്ന് അദ്ദേഹത്തെ സ്വീകരിക്കാനെത്തിയ കാഞ്ഞങ്ങാട് ഡെവലപ്പ്മെൻ്റ് ഫോറം ഭാരവാഹികൾക്ക് അദ്ദേഹം ഉറപ്പു നൽകി. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശം റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത് തന്നെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുമെന്ന് എ .ഡി . ആർ . എം അറിയിച്ചു.
ബി .ജെ .പി നേതാവും മുനിസിപ്പൽ കൗൺസിലറുമായ ബൽരജ്, കാഞ്ഞങ്ങാട് ഡെവലപ്പ്മെൻ്റ് ഫോറം ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി, അബ്ദുൽ നാസ്സർ, കെ .പി . മോഹനൻ, സന്തോഷ്, അബ്ദുൽ സത്താർ പങ്കെടുത്തു.
പടം :കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച
എ. ഡി .ആർ .എമ്മുമായികാഞ്ഞങ്ങാട് ഡെവലപ്പ്മെൻ്റ് ഫോറം ഭാരവാഹികൾക്ക് സംസാരിക്കുന്നു.
0 Comments