Ticker

6/recent/ticker-posts

പെരിയയിൽ കാർ അപകത്തിൽ മരിച്ച രണ്ട് പേരും തായന്നൂർ സ്വദേശികൾ, രണ്ട് പേരുടെ നില ഗുരുതരം

കാഞ്ഞങ്ങാട് :പുലർച്ചെ എത്തിയ അപകടത്തിൽ ഞെട്ടി നാട്ടുകാർ.
 തായന്നൂർ സ്വദേശികളാണ് മരിച്ച രണ്ട് പേരും. രണ്ട് പേരുടെ നില ഗുരുതരമാണ്.
ദേശീയപാതയിൽ പെരിയ സെൻട്രൽ യൂണിവേഴ്സ് സിറ്റിക്ക് സമീപം നിയന്ത്രണംവിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് ആണ് അപകടം.തായന്നൂർ ചെരളത്തെ പുതിയ പുരയിൽ കുഞ്ഞമ്പുവിൻ്റെ മകൻ
 രഘുനാഥ് 52, തായന്നൂർ തേറം കല്ലിലെ ചെമ്പാരപ്പടമ്പ് അമ്പുവിൻ്റെ മകൻ
 രാജേഷ് 37 എന്നിവരാണ് മരിച്ചത്. രാജേഷ് കേബിൾ ടിവി നടത്തുന്ന യുവാവാണ്. രഘുനാഥ് കാഞ്ഞങ്ങാട് ഡിഷ് ടി വി സ്ഥാപനത്തിലാണ്. പെരിയയിൽ നടന്ന
 വയനാട്ട് കുലവൻ മഹോത്സവത്തിൽ പങ്കെടുത്ത് തായന്നൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. 
ദേശീയപാതയിൽ ഡിവൈഡറിൽ ഇടിച്ച കാർ നിയന്ത്രണം വിട്ടു തൊട്ടടുത്ത വലിയ കുഴിയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു . തായന്നൂർ തേറം കല്ലിലെ  രാഹുൽ 35, തേറം കല്ല്പോത്തം തറവത്ത് ടി.
 രാജേഷ് 3 7എന്നിവരാണ് പരിക്ക് പറ്റി ആശുപത്രിയിലുള്ളത്. പരിക്കേറ്റ
രാജേഷ് കാഞ്ഞങ്ങാട്ട് വസ്ത്രാലയ ജീവനക്കാരനാണ്. പുലർച്ചെ എത്തിയ അപകടത്തിൻ്റെ ഞെട്ടലിലാണ് നാട്ടുകാർ. ദേശീയ പാത നിർമ്മാണത്തിൻ്റെ ഭാഗമായുള്ള വലിയ താഴ്ചയിലേക്കാണ് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞത്. മരിച്ച
രാജേഷാണ് കാർ ഓടിച്ചിരുന്നത്.
Reactions

Post a Comment

0 Comments