ചെറുവത്തൂർ : കാസർകോട് ജില്ലയിലേക്ക് ആറ് മാസത്തേക്ക് പ്രവേശിക്കാൻ പാടില്ലെന്ന ഉത്തരവ് പ്രകാരംപൊലീസ് നാട് കടത്തിയ യുവാവ് അറസ്റ്റിൽ. പടന്ന കാവും ന്തലയിലെ ടി.കെ.എം. റിയാസ് 37 ആണ് അറസ്റ്റിലായത്. പടന്ന സി.എ.പി ടർഫിന് സമീപത്ത് നിന്നും ഇന്ന് രാവിലെ 6 മണിയോടെ
യാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം കണ്ണൂർ മേഖലെ ഡെപ്യൂട്ടി പൊലീസ് ഇൻസ്പെക്ടർ ജനറലിൻ്റെ ഉത്തരവ് പ്രകാരം ഡിസംബർ 7 നായിരുന്നു നടപടി സ്വീകരിച്ചത്. കാസർകോട് ജില്ലയിൽ പ്രവേശിക്കരുതെന്ന വിലക്ക് ലംഘിച്ച് പടന്നയിലെത്തിയതിനാണ് അറസ്റ്റ്'.
പൊലീസിന് രഹസ വിവരം ലഭിക്കുകയായിരുന്നു.
0 Comments