Ticker

6/recent/ticker-posts

ചിത്താരിയിൽ സംസ്ഥാന പാതയോരത്തെ മരം മുറിച്ച് മാറ്റി പൊലീസ് കേസ്

കാഞ്ഞങ്ങാട്:  ചിത്താരിയിൽ സംസ്ഥാന പാതക്കരികിലെ മരം മുറിച്ച് മാറ്റി. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അജാനൂർ പഞ്ചായത്തിലെ സെന്റർ ചിത്താരിയിൽ സംസ്ഥാന പാതയിൽ ഹിമായത്തുൽ ഇസ്‌ലാം സ്‌കൂളിന് എതിർവശത്തായി പുതുതായി തുടങ്ങുന്ന സ്ഥാപനത്തിന് മുന്നിലെ മരമാണ് മുറിച്ചത്. കെ. എസ് .ടി .പി പദ്ധതിയുടെ ഭാഗമായി നട്ടു വളർത്തിയ മരം രാത്രിയിൽ മുറിച്ചു മാറ്റുകയായിരുന്നു.  രാത്രിയിലാണ് മരം മുറിച്ചു മാറ്റിയത്. റോഡ് വിഭാഗം അസി. എഞ്ചിനീയർ സി.ബിജുനൽകിയ പരാതിയിലാണ് കേസ്'. ഷി
ഡിസൈഗ് ഷോപ്പിന് മുന്നിലുളള പൊതുമരാമത്ത് വകുപ്പിൻ്റെ തണൽ മരംമുറിച്ച് നശിപ്പിച്ചതായാണ് കേസ്.


Reactions

Post a Comment

0 Comments