Ticker

6/recent/ticker-posts

യുവതി ഓടിച്ച കാറിൽ ബസ്സിടിച്ചു, ഏഴ് വയസുകാരനെ ബുള്ളറ്റ് ഇടിച്ച് തെറിപ്പിച്ചു

നീലേശ്വരം: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഏഴ് വയസ്സുകാരനെ ബുള്ളറ്റ് ഇടിച്ച് തെറിപ്പിച്ചു.കഴിഞ്ഞ ദിവസം മടിക്കൈ ബങ്കളം ചെറിയ പള്ളിക്ക് സമീപമാണ് അപകടം.ബങ്കളം ബങ്കണക്കാൽ ഹൗസിൽ അഷറഫ് അബ്ദുള്ളയുടെ മകൻ മുഹമ്മദ് അമീൻ അബ്ദുള്ളക്കാണ് പരിക്കേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് ബുള്ളറ്റ്  ഓടിച്ച ആൾക്കെതിരെ  നീലേശ്വരം പൊലീസ് കേസെടുത്തു.
കാഞ്ഞങ്ങാട് : അലാമിപ്പള്ളി - കൂളിയങ്കാൽ റോഡിൽ യുവതി ഓടിച്ച് പോവുകയായിരുന്ന കാറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ചു. കൂളിയങ്കാൽ ജംഗ്ഷന് സമീപത്താണ് അപകടം. അരയിക്കടവ് റോഡിലെ കെ.റഹ്മത്ത് ഓടിച്ച ടയോട്ടക്കാണ് മാവു 
ങ്കാൽ ഭാഗത്ത് നിന്നും വന്ന ബസിടിച്ചത്. ബസ് ഡ്രൈവറുടെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments