കാഞ്ഞങ്ങാട് : വിഷം കഴിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. പള്ളിക്കരെ ചെറക്കാപ്പാറയിലെ ഷെയ്ഖ് യൂനുസിൻ്റെ മകൻ അബ്ദുൾ നാസർ 45 ആണ് മരിച്ചത്. 4 ന് വൈകുന്നേരം ബേക്കൽ ജംഗ്ഷന് സമീപം വിഷം കഴിച്ച നിലയിൽ കാണുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ഇന്നാണ് മരണം. സെക്യൂരിറ്റി ജീവനക്കാരനാണ്. നേരത്തെ ഓട്ടോ ഡ്രൈവറായിരുന്നു. വിദേശത്തും ജോലി ചെയ്തിരുന്നു. മൃതദേഹം പരിയാരം ആശുപത്രിയിൽ ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യയും രണ്ട് മക്കളുണ്ട്.
0 Comments