Ticker

6/recent/ticker-posts

കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം കലവറയിലേക്ക് സാധനങ്ങളുമായി ജമാഅത്ത് കമ്മിറ്റി

കുറ്റിക്കോൽ: കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവ നഗരിയിൽ കുറ്റിക്കോൽ ബദർ ജമാഅത്ത് ഭാരവാഹികൾ എത്തി കലവറയിലേക്ക് ഉൽപ്പന്നങ്ങൾ നൽകി . ചടങ്ങ് മാതൃകയായി. ജമാഅത്ത് ഭാരവാഹികളെ കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതി ക്ഷേത്രം കഴകം സ്ഥാനികരും ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. ജമാഅത്ത് പ്രസിഡന്റ് മീത്തൽ മുഹമ്മദ് കുഞ്ഞി ഹാജി  സെക്രട്ടറി എം.സി. ജലാലുദ്ദീൻ  , കുറ്റിക്കോൽ മുസ്ലിം കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ടി. സിദ്ദീഖ്, ജനറൽ സെക്രട്ടറി അനീസ് അത്തിയടുക്കം എ. എം. മുഹമ്മദ് കുഞ്ഞി,  അബ്ദുൽഖാദർ ഹാജി, കുഞ്ഞബ്ദുള്ള പുളുവിഞ്ചി ,ഹംസ കളക്കര , ടി .മാലിങ്കൻ, ടി. മധുസൂദനൻ, സത്യൻ കാർന്നോർ , ഹനീഫ എടമ്പൂരടി, ലത്തീഫ്  സന്നിഹിതരായിരുന്നു.
Reactions

Post a Comment

0 Comments