Ticker

6/recent/ticker-posts

സ്കൂട്ടറിൽ കൊണ്ട് വന്ന പാക്കറ്റ് മദ്യവുമായി യുവാവ് പിടിയിൽ ഒരാൾ ഓടി രക്ഷപ്പെട്ടു

കാസർകോട്: സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 408 പാക്കറ്റ് കർണാടക പാക്കറ്റ് മദ്യവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഓടി രക്ഷപ്പെട്ടു. കുഡ്ലു ചൗക്കിയിലെ ഉദയകുമാർ 34ആണ് അറസ്റ്റിലായത്. കുഡ്ലുവിലെ മിഥുനാണ് രക്ഷപ്പെട്ടത്. 180 മില്ലി വരുന്ന പാക്കറ്റ് മദ്യം ചാക്കുകളിലാക്കി സ്കൂട്ടറിൽ കൊണ്ട് വരികയായിരുന്നു. കുഡ്ലു റോഡിൽ വെച്ച് വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു. കാസർകോട് എസ്.ഐ പി. അനൂബിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
Reactions

Post a Comment

0 Comments