Ticker

6/recent/ticker-posts

നീലേശ്വരം ബസ് സ്റ്റാൻ്റ് തറക്കല്ലിടൽ മറ്റന്നാൾ

നീലേശ്വരം: നീലേശ്വരം നഗരസഭയുടെ വികസനക്കുതിപ്പിൽ നാഴികക്കല്ലാവുന്ന പുതിയ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സിൻ്റെ ശിലാസ്ഥാപനം  16 ന് രാവിലെ 11 ന്  എം. രാജഗോപാലൻ എം. എൽ .എ  നിർവ്വഹിക്കുമെന്ന് നഗരസഭാ അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നഗരസഭാ ചെയർപേഴ്സൺ ടി .വി . ശാന്ത അധ്യക്ഷയാവും. 16.15 കോടി രൂപ ചെലവിലാണ് ബസ് സ്റ്റാന്റ് യാഡും, അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് സൗകര്യ ത്തോടെ മൂന്ന് നിലകളിലായുള്ള ഷോപ്പിംഗ് കോംപ്ലക്സും നിർമ്മാണം പൂർത്തിയാക്കുക.
നഗരഹൃദയത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റുന്ന വിധത്തിലുള്ള  ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ‌ിന്റെ നിർമ്മാണം പൂർത്തിയാവുന്നതോടെ നഗര വികസനത്തിന് പുതിയ മുഖം ലഭിക്കും.
വാർത്ത സമ്മേളനത്തിൽ ചെയർപേഴ്സൺ  ടി .വി . ശാന്ത, വൈസ് ചെയർമാൻ പി .പി . മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷൻ കെ. പി. രവീന്ദ്രൻ, നഗരസഭാ സെക്രട്ടറി കെ. മനോജ് കുമാർ, നഗരസഭ എഞ്ചിനീയർ വി .വി .ഉപേന്ദ്രൻ  പങ്കെടുത്തു.
Reactions

Post a Comment

0 Comments