വൈദ്യുതി ഉപഭോക്താക്കൾക്ക് ബുധനാഴ്ച കാഞ്ഞങ്ങാട്ട് ബോധവത്ക്കരണ ക്ലാസ്
February 19, 2024
കാഞ്ഞങ്ങാട് :വൈദ്യുതി ഉപഭോക്താക്കള്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ് ഫെബ്രുവരി 21ന് നടക്കും.
രാവിലെ 10ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ആണ് പരിപാടി.
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡും സംയുക്തമായാണ് വൈദ്യുതി ഉപഭോക്താക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസ് നടത്തുന്നത്.
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗം അഡ്വ.എ.ജെ.വില്‍സണ്‍ ഉദ്ഘാടനം ചെയ്യും.
0 Comments