കാഞ്ഞങ്ങാട്:
ഹോസ്ദുർഗ് ബാറിലെ
അഭിഭാഷകൻ അഡ്വ. എം. എം. സാബു 55 അന്തരിച്ചു.
സി.എം.പി. ജില്ലാ കൗൺസിൽ മുൻ അംഗമാണ്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നുല്ലയോടെയായിരുന്നു അന്ത്യം. ദീർഘ നാളായി അസുഖ ബാധിതനായി കാഞ്ഞങ്ങാട് പടന്നക്കാട്ടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. എൺപതുകളിൽ എസ് .എഫ് . ഐ യുടെ സജീവ നേതാവായിരുന്നു. കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വിദ്യാർത്ഥിയായിരിക്കെ എസ് . എഫ് .ഐ കോളേജ് യൂണിറ്റ് പ്രസിഡന്റ്, കാലിക്കറ്റ'യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, യൂണിവേഴ്സിറ്റി യൂണിയൻ
എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചു. 1986 മുതൽ സി.എം.പിയിൽ ചേർന്നു പ്രവർത്തിച്ചു. വിദ്യാർത്ഥി നേതാവായിരിക്കെ നിരവധി സമരങ്ങളിൽ ധീരമായ നേതൃത്വം വഹിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് അർബൻ സഹകരണ സൊസൈറ്റിയുടെ സ്ഥാപക ഡയറക്ടർ കൂടിയായിരുന്നു. ഭാര്യ അഡ്വ:. നവനീത മാവില, മകൻ സൗമിത്ത് ശ്യാം സാബു.
ഇന്ന് രാവിലെ അന്തരിച്ച സി.എം.പി നേതാവ് അഡ്വ: എം എം സാബുവിന്റെ മൃതദേഹം നാളെ ചൊവാഴ്ച രാവിലെ 8 മണിക്ക് മാവുങ്കാൽ സഞ്ജീവിനി ഹോസ്പിറ്റലിൽ നിന്ന് പടന്നക്കാട് ഉള്ള വസതിയിലേക്ക് കൊണ്ടുപോകുന്നതും അവിടെ നിന്ന് കാഞ്ഞങ്ങാട് പുതിയ കോട്ട മാന്തോപ്പ്മൈതാനത്ത് 9 മണിക്ക് പൊതു ദർശനത്തിന് വെക്കുന്നതും തുടർന്ന് നഗരസഭ പൊതുശ്‌മശാനത്തിൽ സംസ്കരിക്കും. തുടർന്ന് സർവകക്ഷി അനുശോചനം നടക്കും.
0 Comments