Ticker

6/recent/ticker-posts

അത്തിക്കോത്ത് യുവാവ് പഞ്ചായത്ത് കിണറ്റിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : അത്തിക്കോത്ത് യുവാവിനെ പഞ്ചായത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അത്തിക്കോത്ത് എ.സി നഗറിലെ ബീരന്റെ മകൻ ബി.
 ബൈജുവിനെയാണ് 35 കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .എ .സി നഗറിലെ പഞ്ചായത്ത് കിണറിൽ മുങ്ങി മരിച്ച നിലയിലായിരുന്നു .രാത്രി 9 മണിയോടുകൂടിയാണ് കണ്ടത്. നാട്ടുകാർ ഉടൻ കിണറ്റിലിറങ്ങിയെങ്കിലും മരിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ. വൈകിട്ട് 7 മണിയോടെ ബൈജുവും സുഹൃത്തുക്കളും കിണറിനടുത്ത് നിന്ന് സംസാരിച്ചിരുന്നു. പിന്നീട് സുഹൃത്തുക്കൾ വീട്ടിലേക്ക് മടങ്ങി. ഈ സമയം ബൈജു മാത്രമേ കിണറിനരികിൽ ഉണ്ടായിരുന്നുള്ളൂ. അബദ്ധത്തിൽ  വീണതാണെന്ന് ബന്ധുക്കൾ പറഞ്ഞു. കിണറിന്റെ കരയിൽ വീണു കിടന്ന മൊബൈൽ ഫോൺ ബെല്ലടിച്ചതിനെ തുടർന്ന് സമീപവാസികൾ ചെന്നു നോക്കിയപ്പോൾ ആരെയും കണ്ടില്ല. കിണറിനടുത്ത് ചെരിപ്പ് കണ്ടെത്തി. കിണറിനുള്ളിൽ നോക്കിയപ്പോൾ വെള്ളം കലങ്ങിക്കിടക്കുന്നതായി കണ്ടു. തുടർന്ന് നാട്ടുകാരെത്തി കിണറ്റിൽ ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയും രണ്ടു മക്കളുണ്ട് .
Reactions

Post a Comment

0 Comments