കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് അകത്തും പരിസരങ്ങളിലും തെരുവ് പട്ടി ശല്യം രൂക്ഷമായി. യാത്രക്കാർ പട്ടി ശല്യം മൂലം പൊറുതിമുട്ടി . പ്ലാറ്റ് ഫോമിലെ ഇരിപ്പിടത്തിൽ ഉൾപ്പെടെ കയറിപ്പറ്റുന്ന പട്ടികൾ യാത്രക്കാർക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. പ്ലാറ്റ്ഫോമിന്റെ പല ഭാഗത്തും കൂട്ടംകൂടി പട്ടികൾ കിടക്കുന്നത് പതിവ് കാഴ്ചയാണ്. ഇരിപ്പിടത്തിനടിയിലും ഇവ നിലവിറപ്പിക്കുന്നു. സീറ്റിന് മുകളിൽ കയറി കിടക്കുന്നതും പതിവ് കാഴ്ച.
പലപ്പോഴും ഭാഗ്യം കൊണ്ടുമാത്രമാണ് പട്ടിയുടെ കടി കൊള്ളാതെ യാത്രക്കാർ രക്ഷപ്പെടുന്നത്. യാത്രക്കാർ പറയുന്നു. രാത്രിയിലും പകൽ സമയം വ്യത്യാസമില്ലാതെയാണ് പട്ടികളുടെ വിഹാരം . രാത്രി വൈകി പ്ലാറ്റ്ഫോമിൽ പട്ടികൾ തമ്പടിക്കുന്നത് ഒറ്റപ്പെട്ടെത്തുന്ന യാത്രക്കാർക്ക് ഭീഷണിയായി . അധികൃതരുടെ കൺമുന്നിലൂടെ തെരുവുപട്ടികൾ വിഹരിക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കുകയാണ് .
പടം : കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ തമ്പടി
ച്ചിരിക്കുന്ന തെരുവ് പട്ടികൾ .
0 Comments