Ticker

6/recent/ticker-posts

മടിക്കൈയിലെ കാട്ട് പോത്തിനെ മയക്ക് വെടിവെച്ചു മയങ്ങാതെ കാട്ട് പോത്ത്

കാഞ്ഞങ്ങാട് : മടിക്കൈ മൂന്നുറോഡ് നാന്തം കുഴിയിൽ കിണറ്റിൽ വീണ കാട്ടുപോത്തിനെ മയക്ക് വെടിവച്ചു.
ഇന്ന് രാവിലെയാണ് സ്ഥലത്ത് വെച്ച് മയക്ക് വെടിവെച്ചത്. തൃശൂരിൽ നിന്നു മെത്തിയ
ഡോ. ഡേ ഡിൻ്റെ നേതൃത്വത്തിലായിരുന്നു മയക്ക് വെടി. ആദ്യമയക്ക് വെടിയിൽ കാട്ട് പോത്ത് മയങ്ങിയില്ല. അൽപ്പം കഴിഞ്ഞ് വീണ്ടും വെടിവെക്കും. ആ
രോഗ്യം വീണ്ടെടുത്തിട്ടുള്ള കാട്ട് പോത്തിനെ കാട്ടിലെത്തിച്ച് ഉപേ
ക്ഷിക്കും. വനപാലകരും പൊലീസും സ്ഥലത്തുണ്ട്.
ഞായറാഴ്ച വൈകിട്ടാണ് കാട്ട് പോത്തിനെ കിണറ്റിൽ വീണ് കിടക്കുന്നതായി കണ്ടത്.  തുടർന്ന് രാത്രി ഏറെ വൈകി കാട്ട് പോത്തിനെ കിണറ്റിൽ നിന്നും കരയിലെത്തിച്ചു.  
 കിണറിൽ നിന്നും ചാല് കീറിയാണ് പുറത്തെത്തിച്ചത്. കിണറിൽ നിന്നും പുറത്തെത്തിച്ച ഉടനെ ഡ്രൈവ് ചെയ്ത് പോത്തിനെ കാട് കയറ്റാനായിരുന്നു പദ്ധതി. വീഴ്ചയിൽ കാലിന് പരിക്കേറ്റതിനാൽ കാട്ട് പോത്ത് ഓടിയില്ല. കിണറിനടുത്തുള്ള കുറ്റിക്കാട്ടിൽ രണ്ട് ദിവസമായി കഴിയുകയായിരുന്നു കാട്ട് പോത്ത്. ഇവിടെ വനപാലകരും പൊലീസും കാവൽ നിന്നു.
നാന്തം കുഴിയിലെ വിജയന്റെ വീട്ടുപറമ്പിലെ കിണറ്റിൽ ആണ് കാട്ടുപോത്ത് വീണത്. 
Reactions

Post a Comment

0 Comments